കൊട്ടാരക്കര: വിവാഹാഘോഷത്തിന്റെ മാലിന്യം പൊതുസ്ഥലത്തു നിക്ഷേപിച്ച കാറ്ററിങ് സര്‍വീസ് ഉടമക്കെതിരെ നഗരസഭയും പോലീസും കേസെടുത്തു.
കഴിഞ്ഞദിവസം അമ്പലക്കര ഗ്രൗണ്ടില്‍ നടന്ന വിവാഹസല്‍ക്കാരത്തിന്റെ ആഹാരമാലിന്യമാണ്—ടൗണിലെ ചന്തക്കു പിന്നില്‍ പഴയ കൊല്ലം-ചെങ്കോട്ട റോഡിന്റെ വശത്ത് നിക്ഷേപിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസും നഗരസഭാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യങ്ങള്‍ക്കിടയില്‍ നിന്നാണ് കാറ്ററിങ് സര്‍വീസിന്റെ പേരും വിലാസവും കണ്ടെത്തിയത്. തുടര്‍ന്ന് കാറ്ററിങ് ഉടമയുടെ വരുത്തി മാലിന്യങ്ങള്‍ നീക്കം ചെയ്തു. പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചതിനു കാറ്ററിങ് ഉടമയില്‍ നിന്നു നഗരസഭ പിഴയും ഈടാക്കി. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: