ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ഒന്നര മണിക്കൂര്‍ നേരം തിലക് പാലത്തിലൂടെ ട്രെയിനുകള്‍ ഓടില്ല. രാവിലെ 10.30 മുതല്‍ 12 മണി വരെയാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം.
ഗാസിയാബാദ്-ന്യൂദല്‍ഹി-ഗാസിയബാദ് എമു തീവണ്ടികളും ഈ സമയങ്ങളില്‍ നിര്‍ത്തിയിടും. മറ്റുള്ള സര്‍വ്വീസുകളും ഭാഗികമായി നിര്‍ത്തും. ചില ട്രെയിനുകള്‍ പഴയ ദല്‍ഹി സ്റ്റേഷനിലേയ്‌ക്ക് വഴി തിരിച്ച് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഝലം, കേരള, കര്‍ണാടക, അമൃത്സര്‍ പശ്ചിം എന്നീ എക്‌സ്പ്രസുകളും നിര്‍ത്തിയിടും. റിപ്പബ്ലിക്ക് ദിന പരേഡുകള്‍ക്ക് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങും.
















