റിയോ ഡി ജനീറോ: ബ്രസീലില്‍ നൂറ്റമ്പതോളം തടവുപുള്ളികള്‍ ജയില്‍ ചാടി. ബ്രസീലിലെ സംപൗളോയിലെ ബൗറു ജയിലില്‍ നിന്നാണ് തടവുപുള്ളികള്‍ ജയില്‍ ചാടിയത്. ജയിലില്‍ തീയിടുകയും കലാപമുണ്ടാക്കുകയും ചെയ്ത ശേഷമാണ് സുരക്ഷ വേലി തകര്‍ത്താണ് ഇവര്‍ രക്ഷപ്പെട്ടത്. ഇവരില്‍ നൂറോളം പേരെ പിടികൂടിയതായി പോലീസ് അറിയിച്ചു.
1,427 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 1,124 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിലെ കര്‍ശന അച്ചടക്ക നടപടികളെ എതിര്‍ത്തവരാണ് ജയില്‍ ചാടിയ തടവുകാരെന്ന് അധികൃതര്‍ പറഞ്ഞു.
ബ്രസീലിലെ ജയിലുകളില്‍ നടന്ന കലാപങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 130 തടവുകാരാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് മാഫിയകളില്‍ തമ്മിലുള്ള മത്സരമാണ് പലയിടത്തും കലാപത്തിനും കാരണമാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള നാലാമത്തെ രാജ്യമാണ് ബ്രസീല്‍.
അതേസമയം രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ള ജയിലുകളില്‍ നടക്കുന്ന അക്രമ സംഭവങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് സൈനിക പോലീസ് കേണല്‍ ഫ്ലാവിയോ കിതാസുമെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: