കണ്ണൂര്‍: കണ്ണൂര്‍ കെഎസ്ആര്‍ടിസി കംഫര്‍ട്ട് സ്റ്റേഷന് സമീപം യുവാവിനെ ക്രിമിനല്‍ സംഘം അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആലിയാര്‍കോണം തോന്നക്കലിലെ എട്ടുവിള സുനില്‍ കുമാര്‍ (31) ആണ് കൊല്ലപ്പെട്ടത്.
തോര്‍ത്ത് മുണ്ടില്‍ പൊതിഞ്ഞ കരിക്കുകൊണ്ടിടിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് അഴീക്കോട് കച്ചേരിപ്പാറ കല്‍പക ടാക്കീസിന് സമീപത്തെ കെ.വിനോദിനെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പടന്നപ്പാലത്ത് താമസിക്കുന്ന മുണ്ടയാട് കോഴിവളര്‍ത്തു കേന്ദ്രത്തിന് സമീപത്തെ പി. ഹരിഹരന്‍ (44), മംഗലാപുരം ദേര്‍ലകട്ട തെക്കോട്ടു സ്വദേശി വി.കെ.അബ്ദുള്ള എന്ന അഷറഫ് (49) എന്നിവരെയാണ് ടൗണ്‍ സിഐ വേണുഗോപാലന്റെ നേതത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
















