മുംബൈ: രാജ്യത്തെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളില്‍ 60 ശതമാനത്തിനും ഇന്‍ഷ്വറന്‍സ് ഇല്ല. ഇവയില്‍ കൂടുതലും സ്‌കൂട്ടറുകളും ബൈക്കുകളുമാണെന്നും ജനറല്‍ ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 – 2016ല്‍ ഇന്ത്യയില്‍ 19 കോടി രജിസ്‌റ്റേര്‍ഡ് വാഹനങ്ങളുണ്ട്. അവയില്‍ 8.26 കോടിക്കു മാത്രമേ ഇന്‍ഷ്വറന്‍സ് ഉള്ളൂ. 2012- 2013ലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. അന്ന് വാഹനങ്ങളുടെ എണ്ണം 15 കോടി. ഇന്‍ഷ്വറന്‍സ് ഉള്ളവ 6.02 കോടി.
അപകട നിരക്ക് വളരെക്കൂടുതലുള്ള രാജ്യത്തെ അവസ്ഥയാണിത്. 2015ല്‍ അഞ്ചു ലക്ഷത്തിലേറെ അപകടങ്ങളാണ് ഉണ്ടായത്. അവയില്‍ 29 ശതമാനത്തിലും ഇരുചക്രവാഹനങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കാറുകളും ജീപ്പുകളും 23 ശതമാനവും ബസുകള്‍ 8.3 ശതമാനവും.
















