തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളുടെ അന്വേഷണ ഫയലുകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിവച്ചു എന്ന പരാതിയില്‍ ഫയലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.
മുന്‍ഡിജിപി ടി.പി സെന്‍കുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസ് എന്നിവര്‍ക്കെതിരെയുള്ള ഫയലുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. വിജിലന്‍സ് ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയും ഫയലുകള്‍ ഹാജരാക്കണം.
ഡിജിപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ചുള്ള പരാതിയിലാണ് സെന്കൂമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെ അന്വേഷണ വീഴ്ച, ജിഷ വധക്കേസ് പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ കാലതാമസം എന്നീ കാരണങ്ങളാലാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമായതെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചത്.
എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഈ ഫയലുകള്‍ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയാണ് മറ്റൊരു ഫയല്‍.
ടോം ജോസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് നിരവധി തവണ കത്തയയ്ച്ചിരുന്നു. എന്നാല്‍ ടോം ജോസിനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറി ഫയലുകള്‍ പൂഴ്ത്തുകയാണെന്ന് ഹര്‍ജിക്കാരനായ പായ്ച്ചിറ നവാസ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ടോം ജോസിനെതിരായുള്ള ഫയലുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: