തിരുവനന്തപുരം: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍പ്പട്ടിക ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ കേരളത്തില്‍ നിന്നാരും ഉണ്ടാകില്ല. മെഡല്‍ നല്‍കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് വരുത്തിയ വീഴ്ച്ചയാണ് കാരണം.ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയും ഐഎഎസ്-ഐപിഎസ് പോരുമാണ് ഇതിനു പിന്നില്‍.
പട്ടിക നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 26 ആയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 7 വരെ നീട്ടി. കേരളം പട്ടിക നല്‍കിയത് രണ്ടാഴ്ച മുമ്പ് മാത്രം. അതും ഓണ്‍ ലൈനില്‍. അപ്പോഴേക്കും നടപടി ക്രമങ്ങള്‍ ദല്‍ഹിയില്‍ പൂര്‍ത്തിയായി.
ഐഎഎസ് ഐപിഎസ് തര്‍ക്കത്തില്‍ പട്ടിക തയ്യാറാക്കാനുള്ള യോഗം ചേരാതെ പോയതാണ് കാരണം. കേന്ദ്രത്തിന്റെ കത്തിടപാടുകള്‍ക്ക് ശേഷം ചീഫ് സെക്രട്ടറി വിജയാനന്ദ്, ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ലോക് നാഥ് ബഹ്റ എന്നിവരടങ്ങുന്ന സമിതി പട്ടിക തയ്യാറാക്കി. തയ്യാറാക്കിയ പട്ടിക അയച്ചുകൊടുക്കുന്നതില്‍ വീണ്ടും കാലതാമസം വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: