ചേര്‍ത്തല: സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ അപമാനിക്കാനുള്ള ഇടതുപാര്‍ട്ടികളുടെ നീക്കം പാളി. വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേത് ആക്രമണമല്ലെന്ന് സൂചന. വാഹനാപകടത്തിലാണ് മണ്ഡപത്തിലെ ഭിത്തി പൊട്ടിയതെന്നാണ് പോലീസ് നല്കുന്ന വിവരം.
മൂന്നാഴ്ച മുമ്പ് ലോറി ഇടിച്ച് കവാടത്തിലെ ഒരു കമ്പി ഒടിഞ്ഞിരുന്നു. ഒടിഞ്ഞ കമ്പി കഴിഞ്ഞ ദിവസം ഇളകി താഴെ വീഴുകയായിരുന്നു. എന്നാല്‍ സംഭവം രഹസ്യമാക്കി വച്ച് ആര്എസുഎസുകാര് രക്തസാക്ഷി സ്മാരകത്തില്‍ അക്രമം നടത്തിയെന്ന് പ്രചരിപ്പിക്കുകയായിരുന്നു.
വാഹനം ഇടിച്ച് ഒടിഞ്ഞ കമ്പി ഇളക്കി മാറ്റിയതും സിപിഎമ്മുകാരാണെന്ന് സംശയമുണ്ട്. ആര്‍എസ്എസാണ് അക്രമത്തിന് പിന്നിലെന്ന വാര്‍ത്ത പാര്‍ട്ടി ചാനലാണ് ആദ്യം പുറത്തു വിട്ടത്.
സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. റവന്യൂമന്ത്രിയുള്പ്പെടെയുള്ളവര് സ്ഥലം സന്ദര്‍ശിച്ചു.
















