കൊച്ചി: നടന് ദീലീപിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും ഉള്‍പ്പെടുന്ന പുതിയ സംഘടന രൂപീകരിച്ചു. ‘ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള’ (FEUOK) എന്നായിരിക്കും സംഘടനയുടെ പേര്.
നൂറിലേറെ തിയറ്റര്‍ ഉടമകളുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് സംഘടനയുടെ രൂപീകരണം. ദിലീപാണ് സംഘടനയുടെ പ്രസിഡന്റ്. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റും ബോബി ജനറല്‍ സെക്രട്ടറിയുമായിരിക്കും.
തിയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി കേരളത്തിലുണ്ടാവില്ലെന്നും ദിലീപ് വ്യക്തമാക്കി. സിനിമയ്ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മയാകും പുതിയ സംഘടനയെന്ന് ദിലീപ് പറഞ്ഞു. സിനിമ മേഖല സ്തംഭിക്കാന്‍ പാടില്ലെന്നും ദിലീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: