കൊല്ലം: ഇടതുപക്ഷസര്ക്കാരിലേുള്ള വിശ്വാസം കേരളജനതക്ക് നഷ്ടമായെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.സോമരാജന് പറഞ്ഞു. പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തമേഖലകളിലും അഴിമതിയും കെടുകാര്യസ്ഥതയും നടത്തുന്ന സര്‍ക്കാരായി ഇടതുപക്ഷം മാറി. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഏരൂര്‍ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റ് ബി.സുശീലന്, നേതാക്കളായ ആര്‍ച്ചാല്‍ രവികുമാര്‍, അടുക്കളമൂല ശശിധരന്. കെ.ലിബുകുമാര്‍, ശരത്.പി.ജി, ബിനുലാല്‍, മഹിളാനേതാക്കളായ ജയശ്രീ തിലകന്, ഗിരിജ തമ്പി, കലയനാട് ഗീത, ഷീജ രംഗനാഥന്, വിനിതകുമാരി, ജില്ലാസമിതി അംഗങ്ങളായ എസ്.സദാനന്ദന്, പ്രദീപ് വടമണ്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: