കോഴിക്കോട്:മാവൂര്‍ റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഷറാറാ പ്ലാസ എന്ന മൊബൈല്‍ ഷോപ്പിനാണ് തീപിടിച്ചത്. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
12 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമായി. രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: