മലപ്പുറം: മലപ്പുറത്ത് കുഴല്‍പ്പണ മാഫിയ വീണ്ടും സജീവമാകുന്നു. പോലീസ്-രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ സംയുക്ത സഹായമാണ് ഇവിടത്തെ കുഴല്‍പ്പണക്കാരുടെ വളര്‍ച്ചയ്ക്ക്
കാരണം. ഒരു മാസത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയത് 164.5 ലക്ഷം രൂപയാണ്. അതില്‍ ഏകദേശം 160 ലക്ഷം രൂപയും പുതിയ 2000 രൂപയുടെ നോട്ടുകളായിരുന്നു. നോട്ട് നിരധോനം ഏറ്റവും കൂടുതല്‍ ബാധിച്ചത് മലപ്പുറം ജില്ലയെയായിരുന്നു. കള്ളപ്പണക്കാരില്‍ 90 ശതമാനവും കുടുങ്ങി. അതില്‍ രാഷ്ട്രീയക്കാരും മതനേതാക്കളും ഉള്‍പ്പെടും.
വീണ്ടും കുഴല്‍പ്പണക്കാര്‍ സജീവമാകുന്നത് ആശങ്കാജനകമാണ്. കുഴല്‍പ്പണക്കാരെ തടയാന്‍ പോലീസിനു സാധിക്കുന്നില്ലെന്നതാണ് വസ്തുത. കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കും. പണത്തിന്റെ ഉറവിടം കാണിച്ചാല്‍ കേസ് ഇല്ലാതാകും അതാണ് സംഭവിക്കുന്നത് വിജിലന്‍സോ, കേന്ദ്ര ഏജന്‍സികളോ ഇത്തരം കേസുകളില്‍ ഇടപെട്ടാല്‍ മാത്രമേ ഇത് തടയാനാകൂയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സമീപകാലത്ത് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണികളും മലപ്പുറം സ്വദേശികളാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതും ഇത്തരം കള്ളപ്പണം ഉപയോഗിച്ചാണ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഒരു ശുദ്ധികലശം നടത്തിയാല്‍ മാത്രമേ ഈ മാഫിയകളെ ഇല്ലാതാക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: