കോട്ടയം: കോടതി വരാന്തയിലൂടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഇടതു സംഘടനയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ബിജെപിയുടെ പരാതി. വിവിധ കോടതികള്‍, കളക്ട്രറുടെ ഔദ്യോഗിക വസതി, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്ന കോട്ടയം കളക്ട്രേറ്റ് വരാന്തയിലൂടെ പ്രകടനം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരുടെ നടപടിക്കെതിരെ ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരിയാണ് പരാതി നല്‍കിയത്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞ് നടത്തിയ പ്രകടനത്തിലേക്ക് ജോലിയില്‍ വ്യാപൃതരായിരുന്ന മറ്റ് ജീവനക്കാരെ നിര്‍ബ്ബന്ധപൂര്‍വ്വം ഇറക്കി കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു.
കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടാക്കിയ ബുദ്ധിമുട്ട് എന്നവ പരിഗണിച്ച് നിയമലംഘനം നടത്തിയ ഇവര്‍ക്കെതിരെ സര്‍ക്കാര്‍തല നടപടി വേണമെന്നാണ് ആവശ്യം. 20ന് ഉച്ചയ്ക്ക് 12-നായിരുന്നു പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: