Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമെന്ന പ്രഖ്യാപനം ഇടതുപക്ഷ തട്ടിപ്പിന്റെ മറ്റൊരു മുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 06:45 pm IST
inKannur

തലശ്ശേരി: ഇടതുപക്ഷ സര്‍ക്കാറിന്റെ പൊള്ളയായ പ്രഖ്യാപനങ്ങളുടെ കൂട്ടത്തില്‍ ഒരു പ്രഖ്യാപനമാണ് കൊലക്കേസ് പ്രതിയും വൈദ്യുതി മന്ത്രിയുമായ എം.എം.മണി ഞായറാഴ്ച കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടത്തിയത്. ഏറെ പ്രചാരണം കൊടുത്തും കുടുംബശ്രീക്കാരെ സെറ്റുസാരിയുടുപ്പിച്ചും സ്വീകരിച്ച് സ്‌കൂള്‍ ഗ്രൗണ്ടിലെത്തിച്ച് മന്ത്രി മണിയെക്കൊണ്ട് തലശ്ശേരി സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാണെന്ന് പ്രഖ്യാപനം നടത്തിക്കുകയായിരുന്നു. എന്നാല്‍ പ്രഖ്യാപനം നടന്ന കതിരൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ എഐവൈ പദ്ധതിപ്രകാരം രണ്ട് വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പണിതു നല്‍കിയ തച്ചോളി രവിയുടെ വീട്ടില്‍പ്പോലും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തലശ്ശേരി മണ്ഡലമെന്നാല്‍ കതിരൂര്‍, എരഞ്ഞോളി, ന്യൂമാഹി, പന്ന്യന്നൂര്‍, ചൊക്ലി എന്നീ അഞ്ച് പഞ്ചായത്തുകളും പഴയ കോടിയേരി പഞ്ചായത്ത് ഉള്‍പ്പെടുന്ന തലശ്ശേരി മുനിസിപ്പാലിറ്റിയും ചേര്‍ന്നതാണ് തലശ്ശേരി നിയോജക മണ്ഡലം. ഈ മണ്ഡലത്തില്‍ ഏറ്റവും ദരിദ്രരായവരുടെ കൂട്ടത്തിലൊരാളാണ് അല്‍പ്പം മാനസിക വിഭ്രാന്തി കൂടിയുള്ള അറുപതുകാരനായ തച്ചോളി രവി. ഇയാള്‍ തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്. അവിടെരപ്പോലും വൈദ്യുതി കണക്ഷന്‍ നല്‍കാത്തവരാണ് ഞായറാഴ്ച മന്ത്രിയെക്കൊണ്ട് കളളപ്രഖ്യാപനം നടത്തിച്ചത്. കതിരൂര്‍ പഞ്ചായത്തിലെ ചൊയ്യോടം എന്ന പതിനാലാം വാര്‍ഡ് മെമ്പര്‍ സിപിഐക്കാരനായ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. ഈ വാര്‍ഡ് മെമ്പര്‍ വാര്‍ഡിന്റെ ശാപമാണെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. മാസാമാസം പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന പണവും ആനുകൂല്യങ്ങളും മറ്റു കമ്മീഷനുകളും പോക്കറ്റിലാക്കുക എന്ന ഏക ജോലിയാണ് ഈ മെമ്പര്‍ ചെയ്യുന്നതെന്നാണ് ജനങ്ങളുടെ ആരോപണം. എന്നാല്‍ സിപിഐക്കാരുടെ വാര്‍ഡില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സിപിഎമ്മുകാര്‍ തടസ്സം നില്‍ക്കുകയാണെന്ന് സിപിഐക്കാര്‍ ആവലാതിപ്പെടുന്നു. കൂടാതെ സര്‍ക്കാറിന്റെ പല പദ്ധതി പരിപാടികളിലും സിപിഐക്കാരെ അടുപ്പിക്കാറില്ലെന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. ഇടതനായാലും വലതനായാലും പൊള്ള വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രമാണ് നടത്തിവരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അതിന് ഉത്തമ ഉദാഹരണമാണ് പൊന്ന്യം നാലാംമൈലിലെ തച്ചോളി രവി എന്ന ആലംബഹീനന്റെ അനുഭവം. ഇതുപോലെ മണ്ഡലത്തില്‍ നിരവധി വീടുകള്‍ വൈദ്യുതി കണക്ഷനുവേണ്ടി കാത്തിരിക്കുന്നുണ്ട്. ഇവയൊന്നും കണ്ടില്ലെന്ന് നടിച്ചാണ് 20.84 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാക്കിയതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. നാല് കിലോമീറ്ററോളം ലൈന്‍ വലിച്ചെന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ തച്ചോളി രവിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ലൈന്‍ വലിക്കേണ്ട കാര്യമില്ല. ആകെ 15 മീറ്റര്‍ സര്‍വ്വീസ് വയര്‍ മാത്രമേ ആവശ്യമുള്ളൂ. അതിനുപോലും താല്‍പ്പര്യം കാണിക്കാത്തവരാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചുവരുത്തി തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ സദസ്സിലിരുത്തി കള്ളപ്രഖ്യാപനം നടത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.