പത്തനാപുരം: നഗരമധ്യത്തിലെ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തില്‍ നിന്നും വ്യാപാരികള്‍ ഒഴിഞ്ഞ് തുടങ്ങി. പുതിയ കെട്ടിടനിര്‍മ്മാണവുമായി വ്യാപാരികള്‍ കടമുറികളില്‍ നിന്നും മാറാനുള്ള കാലാവധി 15ന് അവസാനിക്കും. പുനലൂര്‍ കായംകുളം റോഡിന് വശത്തെ വ്യാപാരികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷം മുന്‍പ് തന്നെ പത്തനാപുരം പഞ്ചായത്ത് അറിയിപ്പ് നല്‍കിയിരുന്നു.തുടര്‍ന്ന് സമയം കൂടി ഉള്‍പ്പെടുത്തി മൂന്ന് മാസം മുന്‍പ് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. ജനുവരിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചിട്ടുണ്ട്. നാല് നിലകളോട് കൂടിയ കെട്ടിടമാണ് പുതിയതായി നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: