സന: യെമനിൽ വിമതർക്കെതിരെയുള്ള സൈനിക നടപടിയിൽ 75 മരണം. രാജ്യത്തിന്റെ സമുദ്രാർത്തി പ്രദേശങ്ങളിൽ സൗദി സഖ്യം നടത്തിയ രൂക്ഷ വ്യോമാക്രമണത്തിലാണ് ഇത്രയും പേർ കൊല ചെയ്യപ്പെട്ടതെന്ന് ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സമുദ്രാർത്തി പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്ന വിമതരെ കൂട്ടക്കൊല നടത്താൻ സൗദി സഖ്യം തുനിഞ്ഞ് ഇറങ്ങുകയായിരുന്നു. ഷിയ ഹൂതി വിമതരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. മുൻ പ്രസിഡന്റ് അലി അബ്ദുള്ള സലേയോട് ആഭിമുഖ്യം പ്രകടിപ്പിച്ചവരാണ് ഇക്കൂട്ടർ. ഇവർക്കെതിരെ കരയുദ്ധം നടത്തിയ 14 യെമനി സൈനികർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: