കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണം തുടരുന്നു. ഇത്തവണ നായയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതാണ് മുസ്ലിം മതമൗലികവാദികളെ പ്രകോപിപ്പിച്ചത്.
നായകളെ ഇഷ്ടമാണെന്ന അടിക്കുറിപ്പോടെയാണ് ഷമി ഫോട്ടൊ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനു താഴെ ഷാമിയുടെ വിശ്വാസത്തെ ചോദ്യം ചെയ്തുള്ള കമന്റുകളാണ് കൂടുതല്‍. മുഹമ്മദ് എന്ന പേര് ഒഴിവാക്കണമെന്നും വന്ന വഴി മറന്നുവെന്നും ഇസ്ലാം മതത്തെ വഞ്ചിച്ചുവെന്നുമെല്ലാം എഴുതിയിട്ടുണ്ട്. ഇതിനോട് ഷാമി പ്രതികരിച്ചിട്ടില്ല.
നേരത്തെ, ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതിനും സമാനമായ ആക്രമണം ഷമിക്ക് നേരിടേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: