Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായി കേള്‍ക്കുന്നുണ്ടോ വീരസൈനികന്റെ അമ്മയുടെ വിലാപം…..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 01:39 am IST
inKannur

മട്ടന്നൂര്‍: ന്റെ മോന്‍ പോയത് ഈ രാജ്യത്തിന് വേണ്ടിയാ….പ്പൊ നോക്കാനാരുമില്ല… വയ്യാത്തകാലത്ത് ന്റെ മോനുണ്ടാകൂലായിരുന്നോ…

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അമ്മയുടെ വിലാപം കേള്‍ക്കുന്നുണ്ടോ. രാജ്യത്തിന് വേണ്ടി ഭീകരരുടെ വെടിയുണ്ടകളേറ്റ് മരിച്ച ധീരനായ വീരസൈനികന്റെ അമ്മ തന്റെ ഇപ്പോഴത്തെ ദുരിതജീവിതത്തെക്കുറിച്ച് ധീരരായ സൈനികരുടെ ബന്ധുക്കളോട് വിലപിച്ചതാണ്. കേള്‍ക്കണം മുഖ്യമന്ത്രി അവിടുന്ന്….

മട്ടന്നൂര്‍ കൊടോളിപ്രം ചക്കാലക്കണ്ടി വീട്ടിലെ വീരമൃത്യു വരിച്ച ധീരജവാന്‍ രതീഷിന്റെ അമ്മ ഓമനയുടെ വിലാപം ഇടത് സര്‍ക്കാരിനു മുന്നില്‍ വലിയ ചോദ്യമായിത്തീരുകയാണ്.

ആരു വിളിച്ചാലും തലയുയര്‍ത്തി നോക്കാതിരുന്ന ആ അമ്മയുടെ ഉള്ളിലൊതുക്കിയ ദു:ഖം അതിര്‍ത്തിയില്‍ ഇപ്പോഴും ശത്രുവിനെതിരെ ജാഗരൂകരായ രണ്ടു സൈനികരുടെ ബന്ധുക്കളോട് വേദനയായി പുറത്തു വന്നുപോയതാണ്. ഏയര്‍മാര്‍ഷല്‍ പരേതനായ പത്മനാഭന്‍ നമ്പ്യാരുടെ ഭാര്യയും കാടാച്ചിറയിലെ ഏയര്‍മാര്‍ഷല്‍ ആയില്ല്യത്ത് രഘുനാഥന്‍ നമ്പ്യാരുടെ അമ്മയുമായ രാധാനമ്പ്യാര്‍ക്കും സഹോദരി വിധവാക്ഷേമ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ഏയര്‍മാര്‍ഷല്‍ സുനില്‍കുമാര്‍ പ്രഭാകരന്‍ നമ്പ്യാരുടെ ഭാര്യമാതാവുമായ ഹേമലതാ നമ്പ്യാരുടേയും മുന്നിലാണ് അവര്‍ തന്റെ ദു:ഖം പ്രകടിപ്പിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 17നാണ് ശ്രീനഗര്‍ ജമ്മുദേശീയ പാതയിലെ പാംപോറിലെ കഡ്‌ലബലില്‍ വെച്ച് തീവ്രാദികളുടെ ആക്രമണത്തില്‍ മലയാളിയായ ജവാന്‍ മട്ടന്നൂരിനടുത്ത് കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷ്(35) വീരമൃത്യു വരിച്ചത്.

സംഭവം കഴിഞ്ഞ് പതിനാലാം ദിവസം മുഖ്യമന്ത്രി ഈ വീട്ടില്‍ പോയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട് സന്ദര്‍ശിച്ചതാണ് ഇതിന്ന് കാരണമായത്. സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്‌തെങ്കിലും നാളിതുവരെ ഈ അമ്മക്ക് ആശ്വാസധനമായി ഒരു നയാപൈസ പോലും ലഭിച്ചിട്ടില്ല.

രാഷ്‌ട്രീയ പേക്കൂത്ത് നടത്തി സ്വയം കൃതനാര്‍ത്ഥം മരണമടയുന്ന മാര്‍ക്‌സിസ്‌റ്‌റ് ക്രിമിനലുകള്‍ക്കുള്‍പ്പെടെ ഔദാര്യം പ്രഖ്യാപിക്കാന്‍ മത്സരിക്കുന്ന ഇടത് സര്‍ക്കാര്‍ വീരമൃത്യുവരിച്ച ഒരു ജവാന്റെ അമ്മക്ക് ആഹാരത്തിനുള്ള അരിപോലും നല്‍കിയില്ലെന്നത് ലജ്ജാകരമാണ്. മകന്റെ സംസ്‌കാരച്ചടങ്ങിന് സേനയുടെ ഏരിയാകമാന്‍ഡന്റ് ലഫ.ജനറല്‍ വി.കെ. ആനന്ദിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ കൈമാറിയ തുകയൊന്നും ഈ അമ്മ കണ്ടിട്ടില്ല. സമീപത്തുള്ള സഹോദരപുത്രനും കുടുംബവുമാണ് ഇവര്‍ക്ക് ഇപ്പോള്‍ ആശ്രയം. മകന്‍ പട്ടാളക്കാരനായതിനാല്‍ മൂന്നുവര്‍ഷം മുമ്പ് ലഭിക്കുമായിരുന്ന വിധവാ പെന്‍ഷന്‍ ഇവര്‍ക്ക് തടയുകയായിരുന്നു. ഇതെങ്കിലും ഉണ്ടായിരുന്നെങ്കില്‍’ ഇവര്‍ക്ക് പട്ടിണികൂടാതെ കഴിയുമായിരുന്നു. രതീഷിന്റെ ഭാര്യ ജ്യോതിയും മകന്‍ കാശിനാഥനും(എട്ടുമാസം) കുറ്റിയാട്ടൂരിലെ വീട്ടിലാണ് താമസം. ഈ മാസം 27നാണ് രതീഷിന്റെ 40-ാം ചരമദിനം.

നാലാം വയസില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ട മകനെ കൂലിവേലയെടുത്താണ് ഈ അമ്മ വളര്‍ത്തിയത്. പട്ടാളത്തില്‍ ചേരണമെന്ന മകന്റെ ആഗ്രഹത്തിന് അവര്‍ എതിരു നിന്നുമില്ല. പതിനേഴുവര്‍ഷത്തെ സേവനത്തിന് ശേഷം, കോയമ്പത്തൂരിലേക്ക് സ്ഥലം മാറാനിരിക്കെയാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ രതീഷിനെ ഇവര്‍ക്ക് നഷ്ടമാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.