പാനൂര്‍(കണ്ണൂര്‍): അണ്ടലൂരിലെ ബിജെപി പ്രവര്ത്തകന് സന്തോഷ് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് അന്വേഷിക്കാതെ കൃത്യത്തില്‍ പങ്കെടുത്ത എട്ടുപേരില്‍ കേസ് ഒതുക്കാന്‍ പോലീസ് ശ്രമം. ഡിവൈഎഫ്ഐ നേതാവ് ശരത് നല്കിയ നിര്‍ദ്ദേശാനുസരണമാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടും ഇയാളെ ഒഴിവാക്കാനാണ് തീരുമാനം.
ബ്രണ്ണന്‍ കോളേജില്‍ നിന്നും അക്രമിക്കപ്പെട്ട സുഹൃത്തിനു വേണ്ടി പ്രതികാരം ചെയ്യാന്‍ കല്ല്യാണവീട്ടില്‍ നിന്നും മദ്യപിച്ച് ആയുധങ്ങളുമായി ആര്‍എസ്എസുകാരെ തിരഞ്ഞു നടന്നെങ്കിലും ആരെയും കിട്ടാത്തതുകൊണ്ട് സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന രീതിയിലാണ് കേസന്വേഷണം നീങ്ങുന്നത്. കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ ഒളിവിലാണെന്നും അവരാണ് ആയുധങ്ങള്‍ ഒളിപ്പിച്ചതെന്നുമുളള പ്രതികളുടെ മൊഴിയും സംശയാസ്പദമാണ്.
തെളിവുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിത്. ജില്ലാ പോലീസ് മേധാവി കെപി.ഫിലിപ്പ്, തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് കേസ് അട്ടിമറിക്കുന്നത്. നേതാക്കന്മാര് പ്രതികള്‍ക്കു വേണ്ടി തലശ്ശേരി ഡിവൈഎസ്പി ഓഫീസിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സെക്രട്ടറി നിധിനും പ്രതികള്‍ക്കു വേണ്ടി രംഗത്തെത്തിയിരുന്നു. 18ന് കൊലപാതകം നടന്ന് രണ്ടു ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും പ്രതികളെ അറസ്റ്റ് ചെയ്തത് പോലീസിന്റെ പ്രവര്‍ത്തന മികവ് തന്നെയായിരുന്നു.
പാനൂര്‍ സിഐ കെഎസ്.ഷാജിയുടെ നേതൃത്വത്തില്‍ കുറ്റമറ്റ അന്വേഷണം തുടക്കത്തില്‍ നടന്നെങ്കിലും ചില ഇടപ്പെടല്‍ നടന്നതോടെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സൂചനയാണ് നല്‍കുന്നത്. ഭരണത്തണലില്‍ നിരവധി കേസുകള്‍ അട്ടിമറിച്ചവര്‍ തന്നെയാണ് സന്തോഷ് വധവും അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: