കോഴിക്കോട്: പദ്ധതി നിര്‍വ്വഹണം പരിതാപകരമായ നിലയിലായിരിക്കെ ജീവനക്കാരെ കടുത്തസമ്മര്ദ്ദത്തിലാക്കി സര്‍ക്കാര്‍. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് തദ്ദേശസ്ഥാപനങ്ങളിലെ നിര്വ്വഹണവിഭാഗത്തെ പ്രയാസത്തിലാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ 200 ഓളം ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയില്‍ 35 ഉം ഒന്ന്, രണ്ട്, മൂന്ന് ഗ്രേഡ് ഓവര്‍സിയര്‍മാരുടെ അഞ്ഞൂറിലധികം ഒഴിവുകളുമുണ്ട്. ഏറെക്കാലമായി ഈ സ്ഥിതി. മലബാര്‍ മേഖലയില്‍ പല തദ്ദേശ സ്ഥാപനങ്ങളിലും രണ്ട് പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്നത് ഒരു എഞ്ചിനീയറാണ്. ജോലി ഭാരം ഇരട്ടിപ്പിക്കുക മാത്രമല്ല പ്രവൃത്തി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ഇതുകാരണം ഉദ്യോഗസ്ഥര്‍ക്കാകുന്നില്ല.
പദ്ധതി നിര്‍വ്വഹണ വിഭാഗത്തിലെ ചുക്കാന്‍ പിടിക്കുന്ന ഈ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് നികത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നു. എന്നാല്‍ പ്രൊമോഷന് സ്തംഭിപ്പിച്ച സര്‍ക്കാര്‍, ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട്ചെയ്ത് സത്വര നടപടിയുണ്ടാക്കുന്നതിലും കാലതാമസം വരുത്തി.
സ്ഥിരം ജീവനക്കാര്‍ക്ക് വേണ്ടി പിഎസ്സി ഇപ്പോള്‍ നടപടി തുടങ്ങിയിട്ടേയുള്ളൂ. എംപ്ലോയ്മെന്റ് വഴി താല്‍ക്കാലികക്കാരെ വെയ്ക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പദ്ധതി പ്രക്രിയ മനസ്സിലാക്കാന്‍ ഇവര്‍ക്ക് സമയമെടുക്കുമെന്നതാണ് വസ്തുത. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തുടരെ മാറ്റുന്നതും സാങ്കേതികാനുമതിക്കായി പ്രൈസ് സോഫ്റ്റ് വെയര്‍ കൊണ്ടുവന്നതും പ്രയാസമുണ്ടാക്കി. ഇതിനെല്ലാം പുറമെ ഉന്നത തലത്തിലുള്ള നിരന്തര യോഗങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം നിര്‍വ്വഹണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയാണ്.
മാര്‍ച്ച് 31 നാണ്, 2016-17 വാര്‍ഷിക പദ്ധതിയുടെ കാലാവധി തീരുന്നത്. ഏറ്റവും മോശപ്പെട്ട രീതിയിലാണ് പ്രവൃത്തി നടക്കുന്നത്. പദ്ധതി വിഹിതത്തിന്റെ 30 ശതമാനമേ ഇതുവരെയായി വിനിയോഗിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: