വാഷിങ്ടെണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തിയത് ഒരുലക്ഷത്തോളം പേരാണ്. സ്ത്രീകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുണ്ട്.
ബ്രിട്ടിഷ് നഗരങ്ങള്‍ക്കുപുറമേ യൂറോപ്പിലെ വന്‍നഗരങ്ങളായ. ബാഴ്സിലോന, റോം, ആംസ്റ്റര്‍ഡാം, ജനീവ, പ്രാഗ്, ബെര്‍ലിന്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധറാലികള്‍ അരങ്ങേറി. ഓസ്ട്രേലിയയിലെ സിഡ്നിയിലും ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡിലും ട്രംപിനെതിരായ വനിതാ പ്രതിഷേധത്തിന് വന്‍ ജനപങ്കാളിത്തമായിരുന്നു. കഴിഞ്ഞദിവസം മാന്‍ഡ്രിഡിലെ വാക്സ് മ്യൂസിയത്തിലുള്ള ട്രംപിന്റെ മെഴുകുപ്രതിമയ്ക്കു മുന്നില്‍ മേല്‍വസ്ത്രമുരിഞ്ഞ് ഒരു സ്ത്രീ നടത്തിയ പ്രതിഷേധപ്രകടനം സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് നേടിയത്.
ട്രംപ് രാജ്യത്തെ വിഭജിക്കുകയാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടണം. ജനങ്ങള്‍ അവരുടെ അവകാശത്തിനായി കഠിനാധ്വാനം ചെയ്യണം. ട്രംപ് ജനങ്ങളെ ബഹുമാനിക്കില്ലെന്ന് ഉറപ്പാണെന്ന് റെസ്റ്റോറന്റ് ഉടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് സ്ത്രീകളെ അപമാനിച്ച നിരവധി സംഭവങ്ങള്‍ പുറത്ത് വന്നിരുന്നു.
അതേസമയം, ട്രംപിനെതിരായ ശബ്ദങ്ങളെ കാര്യമായെടുക്കുന്ന സമീപനമല്ല ബ്രിട്ടിഷ് സര്‍ക്കാരും സ്വീകരിക്കുന്നത്. അമേരിക്കയുമായി അടുത്തബന്ധം തുടരാനും പുതിയ വ്യാപാര ഉടമ്പടി ഒപ്പിടാനും ആഗ്രഹിക്കുന്ന തെരേസ മേയ് അടുത്തയാഴ്ചതന്നെ അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: