വിളപ്പില്‍ : സ്ത്രീശക്തിയെ നേതൃത്വ നിരയിലേക്കുയര്‍ത്തുന്ന മഹിളാ ഐക്യവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരം ഇന്ന് ഫോര്‍ട്ട് ഹൈസ്ക്കൂളില്‍ നടക്കും.വ്യക്തിത്വ വികസനം, നേതൃപാഠവം, സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ മുന്നേറ്റത്തിന് സജ്ജരാക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം.
മാതൃത്വം തന്നെ നേതൃത്വം’ എന്ന പേരില്‍ നടത്തുന്ന ഏകദിന പഠനശിബിരം ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി ഹരിദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സംഘടനാ സെക്രട്ടറി പ്രഭാകരന്, ജനറല്‍ സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂര്‍, വഴയില ഉണ്ണി, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ സംഗീത, ജനറല്‍ സെക്രട്ടറി സൂര്യാ പ്രേം എന്നിവര്‍ സംസാരിക്കും. ജില്ലയിലെ മഹിളാ ഐക്യവേദി സ്ഥാനീയ സമിതി ഉപരി പ്രവര്‍ത്തകരാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. ജന്മഭൂമി’ഡയറക്ടര്‍ റ്റി. ജയചന്ദ്രന്, ബാലഗോകുലം മുന്‍ സംസ്ഥാന പ്രസിഡന്റ് ഹരീന്ദ്രന്‍ തുടങ്ങിയവര്‍ ശിബിരത്തില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: