കഥകളി സംഗീതത്തില്‍ ഹയര്‍സെക്കന്ററി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് വിദ്യാര്‍ഥി കെ.ആര്.ഹരിശങ്കര്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.
അഞ്ച് വര്‍ഷമായി കഥകളി സംഗീത പഠനം തുടരുന്ന ഹരിശങ്കറിന് 2015 ല്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, 2016ല്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. പിതാവ് കലാനിലയം രാജീവന് ആണ് കഥകളി സംഗീതത്തില്‍ ഹരിശങ്കരിന്റെ ഗുരു. തുറവൂര്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥ ശ്രീവിദ്യയാണ് മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: