Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്തോഷ് വധത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കണം : കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 09:37 pm IST
in Kerala

കണ്ണൂര്‍: തലശ്ശേരി അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തന്‍ സന്തോഷ് കുമാറിന്റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തില്‍ വിദഗ്ദ സംഘം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അത്തരത്തിലുളള അന്വേഷണത്തിലൂടെ മാത്രമേ നീതി ലഭിക്കു. നേതൃത്വത്തിന്റെ പങ്ക് ഉള്‍പ്പെടെ വിശദമായി അന്വേഷിക്കണം. സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ സിപിഎമ്മിന്റെ കളളപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്. സന്തോഷിന്റെ കൊലപാതകം സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. സംസ്ഥാന കലോത്സവം നടക്കുമ്പോള്‍ തൊട്ടടുത്ത പ്രദേശത്ത് കൊലയും അക്രമണങ്ങളും നടത്തുകവഴി പൊതുസമൂഹത്തോട് സിപിഎമ്മിന് യാതൊരു ബാധ്യതയുമില്ലെന്ന് സിപിഎം തെളിയിച്ചിരിക്കുകയാണ്.

കലോത്സവത്തിനിടയില്‍ കൊലയുത്സവം നടത്തുകയായിരുന്നു സിപിഎം. പരിഷ്‌കൃത സമൂഹത്തിന് യോജിക്കുന്നതല്ല ഇത്. അക്രമണം പൊതു സമൂഹമൊന്നാകെ അപലപിക്കേണ്ട സംഭവമാണ്. കൊലപാതകത്തിന് ശേഷം കളളപ്രചാരണം നടത്തിയ സിപിഎം നടപടിയും അപലപനീയമാണ്. ഇത് അക്രമം വ്യാപിപ്പിക്കാനേ ഉതകൂ. അക്രമത്തെ അക്രമമായിത്തന്നെ കാണണം. നിക്ഷിപ്ത, സങ്കുചിത, സ്വര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. അന്വേഷണം വഴിതിരിച്ചുവിട്ട് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുളള ശ്രമം അംഗീകരിക്കില്ല.

കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ കീഴിലുളള പോലീസാണ് ഇപ്പോള്‍ ആറ് സിപിഎമ്മുകാരെ പിടികൂടിയിരിക്കുന്നത്. മാത്രമല്ല പോലീസുതന്നെ രാഷ്‌ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ജയരാജന്മാരുടെ കളളത്തരങ്ങള്‍ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സജീവ രാഷ്‌ട്രീയത്തിലുളള ഒരാളെ കൊലപ്പെടുത്തിയിട്ട് ബന്ധമില്ലെന്ന് സിപിഎം പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. കൊലപാതകം നടന്ന ദിവസം രാവിലെ മുതല്‍ സിപിഎം ക്രിമിനില്‍ സംഘം പ്രദേശത്ത് അഴിഞ്ഞാടിക്കൊണ്ടിരിക്കുകയായിരുന്നു. പോലീസിനെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയുണ്ടായിട്ടല്ല. അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുളളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു.

പോലീസ് ആ സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ രാത്രിയില്‍ സന്തോഷിനു നേരെ അക്രമം നടക്കില്ലായിരുന്നു. ഒരുഭാഗത്ത് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും മറുഭാഗത്ത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അനാവശ്യ റെയ്ഡുകള്‍ നടത്തി പീഡിപ്പിക്കുകയുമായിരുന്നു പോലീസ് ചെയ്തത്. ഇത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ഇരകള്‍ക്ക് സംരക്ഷണം നല്‍കേണ്ടവരാണ് പോലീസ്. എന്നാല്‍ അക്രമികളായ സിപിഎമ്മുകാര്‍ക്ക് ദാസ്യവേല ചെയ്യുകയാണ് പോലീസ്. പോലീസിനെ ഒന്നാകെ രാഷ്‌ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. പല ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിപിഎമ്മിന്റെ വക്താക്കളും സംരക്ഷകരുമാണ്.

തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത എസ്പിയെ മാറ്റി. ഐജിയേയും മാറ്റി. സിപിഎമ്മിന്റെ തിട്ടൂരം അനുസരിക്കാത്ത പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഇതാകും ഗതിയെന്ന് കാണിച്ചു കൊടുക്കുകയാണ് ഐജിയെ മാറ്റിയതിലൂടെ സിപിഎം ചെയ്തത്. സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ നിക്ഷ്പക്ഷമായി ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഉദ്യോഗസ്ഥരെല്ലാം ഇടത് ഭരണത്തില്‍ അസ്വസ്ഥരാണ്. സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്താന്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ മറ്റൊരു സര്‍ഗ്ഗ പ്രതിഭയുടെ പിതാവിനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തുകയാണ് സിപിഎം ചെയ്തത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെക്കുറിച്ചും മറ്റും പ്രസംഗിക്കുന്ന സാംസ്‌ക്കാരിക നായകരും മറ്റും സന്തോഷിന്റെ കൊലപാതകത്തെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത് അപലപനീയമാണെന്നും കുമ്മനം പറഞ്ഞു. വിലാപ യാത്രയായി മൃതദേഹം കൊണ്ടുപോകാന്‍ ഏതൊരാള്‍ക്കും സ്വതന്ത്ര്യമുണ്ട്. അതിനാല്‍ എന്തുകൊണ്ട് മൃതദേഹം തടഞ്ഞൂവെന്നും വിലാപയാത്ര കലോത്സവത്തിന്റെ മുഖ്യവേദിയിലൂടെ കടന്നു പോയതു കൊണ്ട് എന്തു സംഭവിച്ചുവെന്നും പോലീസും സിപിഎമ്മും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം അക്രമത്തിനെതിരെ 23 ന് എല്ലാ ജില്ലകളിലും പ്രതിഷേധ ധര്‍ണ്ണയും പ്രതിഷേധ സദസ്സും സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വിനോദ് കുമാര്‍, അഡ്വ.വി.രത്‌നാകരന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.