Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനകീയാസൂത്രണം: ആദ്യപൊട്ടിത്തെറികള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 07:11 pm IST
in Kerala

തൃശൂര്‍: ഒരിടവേളക്ക് ശേഷം ജനകീയാസൂത്രണവുമായി സിപിഎം സര്‍ക്കാര്‍ വീണ്ടും സജീവമാകുമ്പോള്‍ ആദ്യപൊട്ടിത്തെറികള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ. 90കളുടെ അവസാനം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മില്‍ രൂക്ഷമായ വിഭാഗീയതക്ക് തുടക്കമിട്ടത് ജനകീയാസൂത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു.

പിന്നീട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ജനകീയാസൂത്രണവുമായി പിണറായി സര്‍ക്കാര്‍ രംഗത്ത് വരുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ രൂക്ഷമായ എതിര്‍പ്പുയരുന്നു. പേരുപോലെ ആകര്‍ഷണീയമല്ല ജനകീയാസൂത്രണം എന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.

പൊതുസമൂഹത്തെ അരാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള വിദേശ ഏജന്‍സികളുടെ ഫണ്ടിങ്ങും ഗൂഢാലോചനയുമാണ് ജനകീയാസൂത്രണത്തിന്റെ മറവില്‍ നടക്കുന്നതെന്ന പഴയ ആരോപണം ഇക്കുറിയും തീവ്രഇടതുപക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. തൃശൂരില്‍ ഇന്നലെ നടന്ന ജനകീയാസൂത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിഷേധങ്ങളുടെ വേദികൂടിയായി.

ഇടതുസര്‍ക്കാരിന്റെ കാലത്ത് ജനകീയാസൂത്രണത്തിനെതിരെ രംഗത്ത് വന്നവരില്‍ പ്രധാനി പ്രൊഫ.എം.എന്‍. വിജയനായിരുന്നു. തോമസ് ഐസക്-റിച്ചാഡ് ഫ്രാങ്കി ബന്ധത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഏറെ കലഹങ്ങളുമുണ്ടായി. പാരമ്പര്യവാദികളും പരിഷ്‌കരണവാദികളുമായി തിരിഞ്ഞ് തുടങ്ങിയ പോരാണ് ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് വലിയ ഒരു നിരയുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയത്. സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിനെതിരെ എം.എന്‍. വിജയന്‍ സ്‌കൂളുകാര്‍ പ്രതിഷേധമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.

ജനകീയാസൂത്രണത്തിന്റെ മറവില്‍ വികസന പ്രക്രിയയില്‍ നിന്ന് രാഷ്‌ട്രീയ ആശയങ്ങളെ ഒഴിവാക്കാനാണ് ശ്രമമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഫണ്ടിങ്ങ് ഏജന്‍സികളുടെ താല്പര്യത്തിനനുസരിച്ച് മാത്രം പദ്ധതികള്‍ നടപ്പാവുന്ന സാഹചര്യം ഉണ്ടാവുന്നു.

യഥാര്‍ത്ഥത്തില്‍ അധികാരം വികേന്ദ്രീകരിക്കാതെ ജനകീയാസൂത്രണം നടപ്പാക്കാനാകില്ല. ഇപ്പോഴും അധികാരം പൂര്‍ണമായും സര്‍ക്കാര്‍ വകുപ്പുകളുടെ കയ്യിലാണ്. നികുതി പിരിവ് പോലെയുള്ള കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരവും അവകാശവും ഉണ്ടായാലേ ജനകീയാസൂത്രണം ഫലപ്രദമാവുകയുള്ളു.

ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ടിനായി സര്‍ക്കാരിന്റേയും വിവിധ ഏജന്‍സികളുടേയും മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ട അവസ്ഥയാണ്. ജനകീയാസൂത്രണം മുദ്രാവാക്യത്തില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താതെ ഇപ്പോള്‍ കാണിക്കുന്ന നാടകം മറ്റുചിലരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും അവര്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടിയില്‍ വി.എസ്. അച്യുതാനന്ദന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന വലിയൊരു വിഭാഗം ഈ പദ്ധതിക്കെതിരാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ ഉള്‍പ്പടെയുള്ളവര്‍ എതിര്‍നിലപാടുമായി ശക്തമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനകീയാസൂത്രണം വീണ്ടും പാര്‍ട്ടിക്ക് നഷ്ടക്കച്ചവടമാകും എന്നുറപ്പ്.

ഉദ്ഘാടന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. പ്രതിപക്ഷത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉദ്ഘാടന വേദിയിലേക്ക് പ്രകടനവും നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.