കോട്ടയ: കേരളത്തിലെ വിദ്യാഭ്യാസ വായ്‌പാ കടക്കെണിയിലകപ്പെട്ടിരിക്കുന്നവരുടെ നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്‌പകള്‍ കേന്ദ്രം ഏറ്റെടുത്ത് പൂര്‍ണമായി എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് എഡ്യുക്കേഷന്‍ ലോണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് മുഖേന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നിവേദനം നല്‍കി.
ബാങ്കുകള്‍, കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളില്‍ നിന്നുള്ള ഭീഷണികളും കേസുകളും സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കുക, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്ന നടപടി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വിഷയം ബജറ്റില്‍ പരിഗണിക്കുമെന്ന് ജെയ്റ്റ്‌ലി ഉറപ്പ് നല്‍കിയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഷാജി തുണ്ടിയില്‍, ജനറല്‍ സെക്രട്ടറി ടി.കെ. അജീഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് നാരായണന്‍ പള്ളിക്കത്തോട്, ട്രഷറര്‍ സോമന്‍ ആശാരിപ്പറമ്പില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് നിവേദനം നല്‍കിയത്.
















