സൂറത്ത്: പണം തട്ടിപ്പുകേസില്‍ പണമിടപാടുകാരന്‍ പിടിയില്‍. സൂററ്റില്‍ നിന്നുളള കിഷോര്‍ ഭാജിവാല (41) ആണ് പിടിയിലായത്. നോട്ട് അസാധുവാക്കിയതിനുശേഷം
ആയിരം വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരുകോടിയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുത്തതിനാണ് ഇയാളെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ക്രിമിനല്‍ കേസ് എടുത്തതായി അന്വേഷണ സംഘം അറിയിച്ചു. സൂററ്റ് നഗരത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഭാജിവാലയ്‌ക്ക് 2000 കോടി സമ്പാദ്യമുണ്ട്. അടുത്തിടെ ആദായ നികുതി വകുപ്പ് ഇയാളുടെ വീട്ടില്‍ നിന്ന് 1.02 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
















