പാനൂര്‍: സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമം അഴിച്ചുവിടുകയാണെന്ന് മഹിളമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി യോഗം കുറ്റപ്പെടുത്തി. പാലക്കാട് കഞ്ചിക്കോട് സിപിഎം തീവെപ്പില്‍ വിമല എന്ന സ്ത്രീ കൊല്ലപ്പെട്ടത് ദാരുണമാണ്. ഇതിനെതിരെ മൗനം തുടരുന്ന സാംസ്‌ക്കാരിക നായകന്‍മാര്‍ ഇടതുപക്ഷ പക്ഷാഘാതം പിടിച്ചവരായി മാറിയിരിക്കുകയാണ്. മനുഷ്യനെ ചുട്ടുകൊല്ലുന്ന പ്രാകൃതകൃത്യം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. മണ്ഡലം പ്രസിഡണ്ട് എപി.വസന്ത അദ്ധ്യക്ഷത വഹിച്ചു. വിമലയുടെ കൊലപാതകത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. എംബി.ഷീബ, കെ.സുജാത, സനില, പി.ശോഭ, സി.സുജാത എന്നിവര്‍ സംസാരിച്ചു. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ടൗണില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി.
















