ഇരിട്ടി: മലയാളികളും കുടക് ദേശവാസികളും ചേര്‍ന്ന് ആഘോഷിക്കുന്ന വയത്തൂര്‍ കാലിയാര്‍ ഊട്ട് മഹോത്സവത്തിന് കലവറ നിറക്കല്‍ ഘോഷയാത്രയോടെ തുടക്കമായി. ചെമ്പ്‌കൊട്ടിപാറയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനം ഡോ. എം.പി.ചന്ദ്രാംഗതന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ബി.ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ദേവീദാസന്‍ നമ്പ്യാര്‍, ഡോ.കെ.പി.പത്മനാഭന്‍, രതീഭായ് ഗോവിന്ദന്‍, സി.കെ.സതീശന്‍, കെ.വി.ഷാജി, എം.എന്‍.സുരേഷ് ബാബു, ടി.എസ്.പ്രതീപ് എന്നിവര്‍ പ്രസംഗിച്ചു. തിരുവാതിര, ഓട്ടന്‍തുള്ളല്‍ എന്നിവയും നടന്നു.
















