Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ കലാമാമാങ്കം അരങ്ങുയരുമ്പോള്‍ കോടതിവിധിയിലും കനിയാതെ കലാമണ്ഡലം രമേശ് കാത്തിരിപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 12:47 am IST
in Kannur

കണ്ണൂര്‍: ഒന്നരപ്പതിറ്റാണ്ടു കാലത്തെ തപസ്യയില്‍ രൂപപ്പെടുത്തിയ അമൃതനാട്യമെന്ന കലാരൂപത്തിന്റെ സ്രഷ്ടാവ് കലാമണ്ഡലം രമേഷ് കൗമാരമേള കണ്ണൂരില്‍ നടക്കുമ്പോഴും അമൃതനാട്യത്തെ മത്സര ഇനമായി ഉള്‍പ്പെടുത്താതിലുള്ള കാത്തിരിപ്പിന്റെ വേദനയിലാണ്. തന്റെ നൈസര്‍ഗ്ഗികമായ കഴിവിലൂടെ കലാകൈരളിക്ക് സംഭാവന ചെയ്ത അമൃതനാട്യത്തെ സ്‌കൂള്‍ കലോത്സവത്തില്‍ മത്സര ഇനമായി ചേര്‍ക്കാന്‍ കലാമണ്ഡലം രമേശിന്റെ ശ്രമം ആരംഭിച്ചിട്ട് ഒരു ദശകം പിന്നിടുകയാണ്. ഉത്തരകേരളത്തിന്റെ സാംസ്‌കാരിക പൈതൃകമായ തെയ്യത്തിന്റെ ഐതിഹ്യവും മാഹാത്മ്യവും സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ കലാരൂപമാണ് അമൃതനാട്യം. മറ്റേതൊരു ശാസ്ത്രീയ നൃത്തരൂപത്തോടും കിടപിടിക്കത്തക്ക വിധത്തില്‍ കലാമണ്ഡലം രമേശ് തന്റെ ഉപാസനയിലൂടെ സൃഷ്ടിച്ച് വിദേശത്തും അന്യസംസ്ഥാനങ്ങളിലും സംസ്ഥാനത്തെ നിരവധി വേദികളിലും അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. 1997 ല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ്മന്ത്രി ടി.കെ.രാമകൃഷ്ണന്‍ പങ്കെടുത്ത ചടങ്ങിലാണ് അമൃതനാട്യം ആദ്യമായി അരങ്ങിലെത്തിയത്. നിരന്തര ശ്രമത്തിന്റെ ഫലമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസമന്ത്രിയും താല്‍പ്പര്യമെടുത്ത് അമൃതനാട്യത്തെ മേളയില്‍ ഉള്‍പ്പെടുത്തുവാന്‍ ഡിപിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡിപിഐ പ്രസ്തുത നിര്‍ദ്ദേശത്തെ അവഗണിക്കുകയാണുണ്ടായത്. തുടര്‍ന്ന് കലാമണ്ഡലം രമേശ് ഹൈക്കോടതി മുഖേന അനുകൂല വിധി നേടിയെടുത്തിട്ടും അമൃതനാട്യത്തെ അംഗീകരിക്കാന്‍ ഡിപിഐ തയ്യാറായില്ല. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷവും ഇതിനായി ഒരുപാട് പ്രയത്‌നിച്ചെങ്കിലും അമൃതനാട്യം രൂപപ്പെട്ട കണ്ണൂരില്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമേള അരങ്ങേറുന്ന ഈ വേളയില്‍പ്പോലും മത്സരഇനമായി ഉള്‍പ്പെടുത്തിയില്ലല്ലോ എന്ന വേദനയിലാണ് രമേശ്. കഴിഞ്ഞ ആഴ്ച വന്ന ഹൈക്കോടതി വിധിയിലും തീരുമാനം പുനപരിശോധിക്കാന്‍ ഡിപിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അമൃതനാട്യത്തെ കലോത്സവത്തില്‍ ഉള്‍പ്പെടുത്താനായി സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള കഴിഞ്ഞ സര്‍ക്കാറിന്റെ കാലം മുതല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. വേണ്ടത്ര കലാമൂല്യമില്ലാത്ത പല ഇനങ്ങളെയും-മാജിക് ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ പോലും-മത്സര ഇനമായി ചേര്‍ക്കുമ്പോള്‍ അമൃതനാട്യത്തോട് കാണിക്കുന്ന അവഗണന മലബാറിന്റെ കലാ സാംസ്‌കാരിക മേഖലയോടും കലാകാരന്‍മാരോടുമുള്ള അവഗണനയാണെന്ന് രമേശ് പറയുന്നു. ദൈനം കനിഞ്ഞിട്ടും പൂജാരി കനിയാത്ത ദുരവസ്ഥയാണ് കോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള ഡിപിഐയുടെ നിലപാടെന്ന് കരുതേണ്ടി വരും. കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടുപോലുമില്ലാതെ ആരോടും ഒരു പരിഭവവമില്ലാതെ തന്റെ കലാസപര്യ തുടരുകയാണ് ഈ അറുപതാം വയസ്സിലും രമേശ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.