ചെറുപുഴ: പുളിങ്ങോത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും ഒരു ലക്ഷം രൂപ മോഷണം പോയതായി പരാതി. പുളിങ്ങോം മഖാമിനടുത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി അരുണ്‍ റോയിയുടെ പണമാണ് നഷ്ടപ്പെട്ടത്. ഇയാള്‍ ആറുമാസമായി പുളിങ്ങോം ഭാഗത്ത് താമസിച്ച് മേസ്തിരി പണിയെടുത്തു വരികയായിരുന്നു. കൂലിയായി കിട്ടിയ പണം ഇയാള്‍ ക്വാര്‍ട്ടേസിലെ സ്വിച്ച് ബോര്‍ഡിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇയാളെക്കൂടാതെ വേറെയും അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ താമസമുണ്ട്. ചിലര്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോയിട്ടുമുണ്ട്. അരുണ്‍ റോയിയുടെ പരാതിയില്‍ ചെറുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: