കണ്ണൂര്‍: ധര്‍മടം നിയോജക മണ്ഡലത്തിന്റെ വിവിധ വികസന മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മിഷന്‍ 2025 എന്ന പേരില്‍ വികസന രേഖ തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ വകുപ്പുമേധാവികളുടെ യോഗം 24ന് ഉച്ചയ്‌ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വകുപ്പു തലവന്‍മാര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
















