മറയൂര്‍: കരിഞ്ചന്തയില്‍ വില്ക്കാന് സൂക്ഷിച്ച റേഷനരി പോലീസ് പിടിച്ചെടുത്തു. റേഷന്‍ കടയുടമ ചട്ടമൂന്നാര്‍ സ്വദേശി മണിയുടെ വീട്ടില്‍ നിന്നാണ് 33 ചാക്ക് അരി മറയൂര്‍ പോലീസ് പിടിച്ചെടുത്തത്.
റേഷന്‍ കടയില്‍ വില്‍പ്പനയ്ക്കായി ലഭിച്ചിരുന്ന അരി കടയുടമ മറിച്ച് വില്‍ക്കുന്നതായി വിവരം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് എസ്ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത അരി സ്റ്റേഷനിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. പോലീസ് എത്തിയത് അറിഞ്ഞ് ഉടമ രക്ഷപെടുകയായിരുന്നു. അരി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: