കണ്ണൂര്‍: കലോത്സവ വേദിയില്‍ രാഷ്‌ട്രീയ പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദമാകുന്നു. കേന്ദ്ര സര്‍ക്കാരിനേയും സംഘപിരാവര്‍ സംഘടനകളേയും കരിവാരിതേക്കാനാണ് മുഖ്യമന്ത്രി പ്രസംഗത്തിലൂട നീളം ശ്രമിച്ചത്. ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാര്‍ സംഘടനകളെ മോശമായി ചിത്രീകരിച്ച മുഖ്യമന്ത്രി ദേശദ്രോഹികളേയും മറ്റും അനുകൂലിക്കുന്ന തരത്തിലുളള പരാമര്‍ശങ്ങളാണ് നടത്തിയത്. രാജ്യത്ത് ചില സംഘടനകള്‍ അസഹിഷ്ണുത പരത്തുകയാണെന്നും കലാകാരന്മാരും എഴുത്തുകാരും ഏറെ വെല്ലുവിളികള്‍ നേരിടുകയാണെന്നും മറ്റുമുളള പച്ചക്കളളങ്ങളാണ് മുഖ്യമന്ത്രി സദസിന് മുന്നില്‍ വിളിച്ചു പറഞ്ഞത്. കക്ഷി രാഷ്‌ട്രീയ മത- ജാതി ഭേദമന്യേ കണ്ണൂരിലേ ജനങ്ങള്‍ ഒറ്റക്കെട്ടായി കലോത്സവ വിജയത്തിനായി ദിവസങ്ങളായി ജനങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ വിഭാഗീയത സൃഷ്ടിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















