തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ എസ്.പി സുകേശന്‍ മന്ത്രി കെ.എം. മാണിക്കെതിരെ മുന്‍വിധിയോടെ പ്രവര്‍ത്തിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ബാര്‍ അസോസിയേഷന്‍ ഭാരവാഹി ബിജു രമേശിന്റെ ആരോപണങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെയും വ്യക്തമായ തെളിവുകള്‍ ഇല്ലാതെയും സുകേശന്‍ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പി.എന്‍. ഉണ്ണിരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബിജു രമേശിനോട് കൂടുതല്‍ മന്ത്രിമാരുടെ പേര് പറയണമെന്ന് സുകേശന്‍ ആവശ്യപ്പെട്ടതായും ഏതുവിധേനയും എഫ്‌ഐആര്‍ എടുക്കാനാവുമെന്നും സുകേശന്‍ ഉറപ്പുകൊടുത്തു. കേസ് വിവരങ്ങള്‍ ബിജു രമേശിന് കൈമാറി.
തെളിവുകളിലെയും മൊഴികളിലെയും പൊരുത്തക്കേടുകള്‍ പരിശോധിച്ചില്ല. മാണിക്കെതിരെ മൊഴി നല്‍കിയ വ്യക്തികള്‍ പണം കൈമാറിയെന്നു പറയുന്ന സമയവും ആ സമയത്ത് പണം കൈമാറിയവരുടെ മൊബൈല്‍ ഫോണുകളുടെ ടവര്‍ ഏരിയയും തമ്മില്‍ ഉണ്ടായിരുന്ന പൊരുത്തക്കേടുകള്‍ അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
















