മലപ്പുറം: ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി. കോട്ടക്കല്‍ കെഎം സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇന്നലെ രാവിലെയാണ് മലപ്പുറം ബോംബ് സ്‌ക്വാഡ് ഓഫീസില്‍ ലഭിച്ചത്.
കോട്ടൂര്‍ എകെഎം സ്‌കൂളിലും എടരിക്കോട് പികെഎംഎംഎച്ച്എസ് സ്‌കൂളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വിദ്യാര്‍ഥികളെ ക്ലാസുകളില്‍ നിന്നു മാറ്റിയായിരുന്നു പരിശോധന സന്ദേശം വ്യാജമാണെന്നു ബോധ്യപ്പെട്ടതോടെ ക്ലാസുകള്‍ പുനരാരംഭിച്ചു.
മുഹമ്മദ് ഷഫീഖ് എന്ന ആളുടെ ഫോണില്‍ നിന്നാണ് വിളി വന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കോട്ടക്കല്‍ എസ്‌ഐ അറിയിച്ചു.
















