കോട്ടയം: ബിജെപി പതിനേഴാം തീയതി സംസ്ഥാനത്ത് പ്രതിഷേധദിനമായി ആചരിക്കുമെന്ന് സംസ്ഥാനജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് അറിയിച്ചു. 20ന് സംസ്ഥാന വ്യാപകമായി സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചുകളും ധര്‍ണ്ണയും നടക്കുമെന്നും അവര്‍ അറിയിച്ചു.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ബിജെപി പ്രവര്‍ത്തകന്റെ കുടുംബത്തെ ഒന്നാകെ ചുട്ടുകൊല്ലാന്‍ സിപിഎം നടത്തിയ നീക്കത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരണത്തിന് കീഴടങ്ങി. മനുഷ്യനെ പച്ചക്ക് കത്തിച്ചുകൊല്ലുന്ന സിപിഎമ്മിന്റെ കിരാത നടപടിക്കെതിരെയാണ് ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നത്- ശോഭാ സുരേന്ദ്രന് പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് ഭരണം സംസ്ഥാനത്ത് വന്നതോടെ സ്ത്രീകളും ദളിത് ജനവിഭാഗങ്ങളും നിരന്തരമായി വേട്ടയാടപ്പെടുകയാണ്. ഇത്തരം സംഭവങ്ങള്‍ പൊതുസമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും പ്രതികരണങ്ങള്‍ ഉയര്ന്നുവരേണ്ടതുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: