ബെർലിൻ: ഡിസംബർ 19ന് ജർമനിയിലെ ബെർലിൻ മാർക്കറ്റിൽ രാത്രിയിൽ ലോറി ഓടിച്ച് കയറ്റി 12 പേരെ പേരെ കൂട്ടക്കൊല ചെയ്ത ഐഎസ് ഭീകരൻ അനിസ് അമ്രി മയക്ക് മരുന്നിന് അടിമയായിരുന്നു എന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
ഇതിനു പുറമെ തലസ്ഥാന നഗരിയായ ബർലിനിൽ ഇയാൾ ജീവിത ഉപാധിയായി മയക്ക് മരുന്ന് വ്യാപാരം നടത്തിരുന്നതായും റിപ്പോർട്ടുണ്ട്. ബെർലിനിലെ കുപ്രസിദ്ധി നേടിയ ചില മയക്ക് മരുന്ന് ശൃംഖലകളുടെ തലവന്മാരാണ് ഇന്റലിജൻസിന് ഈ വിവരങ്ങൾ കൈമാറിയത്.
കൂട്ടക്കൊലയ്‌ക്ക് ശേഷം ഇറ്റലിയിലേക്ക് കടന്ന ഇയാളെ ഇറ്റാലിയൻ മറീനുകൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും ആയിരം യൂറോ, ഫ്രാൻസിൽ നിന്നുമുള്ള ട്രെയിൻ ടിക്കറ്റ് , ഡച്ച് മൊബൈൽ സിം കാർഡ് എന്നിവ കണ്ടെത്തിയിരുന്നു.
















