Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 01:43 am IST
in Kerala

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പാര്‍ട്ടി സഖാക്കന്മാരെ തിരുകി കയറ്റാനായി പിഎസ്‌സി വഴി നിയമം നടത്തണമെന്ന മാനദണ്ഡം അട്ടിമറിക്കുന്നു. മുന്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി അട്ടിമറിച്ച് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ കരാര്‍ ജീവനക്കാരെ തിരുകിക്കയറ്റുകയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അസി. എഞ്ചിനീയര്‍മാര്‍ മുതല്‍ പ്യൂണ്‍ വരെ 300 ഓളം തസ്തികളിലാണ് പിന്‍വാതില്‍ നിയമനം.

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ചില സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേനയാണ് നിയമനങ്ങള്‍ നടന്നിരുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ 35 ഓളം അസി. എഞ്ചിനീയര്‍മാരെ പിന്‍വാതില്‍ വഴി സ്ഥിരനിയമനം നല്‍കിയിരുന്നു. ഇതില്‍ മിക്കവരും സിപിഎം നേതാക്കളുടെ ബന്ധുക്കളും പാര്‍ട്ടി ശുപാര്‍ശ ചെയ്തവരുമായിരുന്നു. മന്ത്രിസഭയിലെ മുഖ്യന്റെ തന്നെ ബന്ധുവും മുന്‍ കണ്ണൂര്‍ എസ്പിയുടെ മകളും ഇങ്ങനെ നിയമനം നേടിയവരില്‍പ്പെടുന്നു.

തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരും നിയമന കുംഭകോണത്തിന് ശ്രമം നടത്തി. അന്ന് എല്‍ബിഎസ് സെന്റര്‍ മുഖേന എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ആളെ നിയമിക്കാനായിരുന്നു നീക്കം. എല്‍ഡിഎഫിന്റെ കാലത്തെ ബോര്‍ഡ് ചെയര്‍മാനായ കെ.സജീവന്‍ തന്നെയായിരുന്നു ഇക്കാലയളവിലും ചെയര്‍മാന്‍. 40 ലക്ഷം രൂപയാണ് ബോര്‍ഡ് നിയമന ചെലവുകള്‍ക്കായി എല്‍ബിഎസിന് നല്‍കിയത്. എല്‍ബിഎസ് പരീക്ഷ നടത്തിയെങ്കിലും അസി. എഞ്ചിനീയര്‍ തസ്തികയുടെ അഭിമുഖ സമയത്ത് വന്‍ലേലം വിളി നടന്നു. ഇത് വിവാദമായതോടെ നിയമന നടപടി ഉപേക്ഷിച്ചു. 40 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടമായി.

നിയമന വിവാദമുയര്‍ന്നതോടെ മന്ത്രിസഭ ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനമെടുത്തു. ബില്‍ പാസാക്കുകയും സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തുകയും ചെയ്തു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ പിഎസ്‌സി വഴിയുള്ള നിയമന നീക്കം ഉപേക്ഷിച്ചു. മന്ത്രി കെ.കെ. ശൈലജയുടെ കീഴിലുള്ള വകുപ്പില്‍ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ആദ്യം ആറുമാസത്തേക്ക് കരാര്‍ നിയമനമാണ് നടത്തുക. പിന്നീട് ഇവരെ തിരുകിക്കയറ്റുകയുമാണ് ലക്ഷ്യമിടുന്നത്. എഞ്ചിനീയറിംഗ്, സയന്റിഫിക്, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിലായി പ്രത്യേകം ലിസ്റ്റ് എംപ്ലോയ്‌മെന്റില്‍ നിന്നു വാങ്ങുകയും അഭിമുഖം നടത്തുകയുമാണ് ചെയ്യുന്നത്. അഭിമുഖത്തിനെത്തുമ്പോള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ നിയമിക്കപ്പെടും.

വന്‍കിട വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ തുടങ്ങി എതു സ്ഥാപനത്തിനും ലൈസന്‍സ് കിട്ടണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വേണം. ഇത്രയും സുപ്രധാന സ്ഥാപനത്തിലാണ് പിഎസ്‌സി നിയമനം അട്ടിമറിക്കപ്പെടുന്നത്. വിചിത്രമായ വസ്തുത വിഎസ് സര്‍ക്കാരിന്റെ കാലത്തും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ബോര്‍ഡ് ഭരിച്ച ചെയര്‍മാന്‍ തന്നെയാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്‌സി നിയമനം അട്ടിമറിക്കപ്പെടുമ്പോഴും ചെയര്‍മാന്‍ സ്ഥാനത്തുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

Kerala

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.