സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം ആരംഭിക്കുന്ന പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വെപ്സണ് പുതുമുഖം. പരിക്കേറ്റു ചികിത്സയിലായിരുന്ന ഷോണ്‍ മാര്‍ഷും ടീമില്‍ തിരികെയെത്തിയിട്ടുണ്ട്.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമില്‍ ആറു ബാറ്റ്സ്മാന്മാര്, നാല് സ്പിന്നര്‍മാര്‍, മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍, രണ്ട് ഓള്‍റൗണ്ടര്‍മാര്‍, ഒരു വിക്കറ്റ കീപ്പര്‍ എന്നിവരടങ്ങിയതാണ് ടീം.
ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ഇന്ത്യ-ഓസീസ് പരമ്പര നടക്കുന്നത്. ആദ്യ ടെസ്റ്റ് പൂനെയില്‍ ഫെബ്രുവരി 23ന് ആരംഭിക്കും. മാര്‍ച്ച് നാല് മുതല്‍ എട്ടു വരെ ബാംഗ്ലൂരിലും മാര്‍ച്ച് 16-20 വരെ റാഞ്ചിയിലും മാര്‍ച്ച് 25-29 വരെ ധര്‍മ്മശാലയിലുമാണ് മറ്റു ടെസ്റ്റുകള്‍ നടക്കുക.
ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗര്‍, ജാക്സണ് ബേര്‍ഡ്, പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, ജോഷ് ഹേസല്‍വുഡ്, ഉസ്മാന് ഖവാജ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, സ്റ്റീവ് ഒ കിഫി, മാത്യു റെന്‍ഷോ, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്സണ്, മാത്യു വെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: