തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. നേതാക്കള്‍ യാഥാര്‍ത്ഥ്യം മനസിലാക്കണം. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. തമ്മിലടിക്കുന്ന പാര്‍ട്ടിയിലേക്കു യുവാക്കള്‍ വരില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചതിലെ അതൃപ്തി അറിയിക്കാനും സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി ഇന്ന് ദല്‍ഹിക്കു തിരിക്കാനിരിക്കെയാണ് ആന്റണിയുടെ പ്രസ്താവന.
















