തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാണാതായ 22 പേര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അഫ്ഗാന്‍ ക്യാമ്പിലുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യക്തമാക്കി.
ഇതിനെ തുടര്‍ന്ന് എന്‍ഐഎ ഇന്റര്‍പോളിന്റെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും സഹായം തേടി.ഇവരില്‍ 12 പേരുടെ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്.. അഫ്ഗാനിലെ താവളം സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിവരങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരിനും ഇന്റര്‍പോളിനും കൈമാറി.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് പാലക്കാട്, കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 22 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. അന്ന് മുതല്‍ ഇവരെ കുറിച്ച് എന്‍.ഐ.എ അന്വേഷണം നടത്തി വരികയായിരുന്നു.
















