കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ്. എബിവിപി വിദ്യാര്‍ത്ഥിനി സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണുവിന്റെ മരണം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ അതിനുമുതിരുന്നില്ല. സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്കു മുമ്പില്‍ മുട്ടു മടക്കുകയാണ്. ആരെയാണ് പേടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രക്ഷോഭത്തെതുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്.
പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 64 കോടി രൂപയാണ് നല്‍കാനുള്ളത്. മാര്‍ച്ചിന് മുമ്പ് തുക നല്‍കണം. ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എസ്എഫ്‌ഐക്കെതിരെ രംഗത്ത് വരും.
എബിവിപി കോഴിക്കോട് ജില്ലാ കണ്‍വീനര്‍ ടി.കെ. അമല്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം യു. രേവതി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. രേഷ്മ ബാബു, സംസ്ഥാന സമിതി അംഗം എന്‍.വി. ശ്രുതി, കോഴിക്കോട് വിഭാഗ് വിദ്യാര്‍ത്ഥിനി പ്രമുഖ് എം. ഭവ്യലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലാ വിദ്യാര്‍ത്ഥിനി പ്രമുഖ് എസ്.ആര്‍. ആദിത്യ സ്വാഗതവും മലപ്പുറം ജില്ലാ വിദ്യാര്‍ത്ഥിനി പ്രമുഖ് കെ. രേഷ്മ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി നടന്ന വിദ്യാര്‍ത്ഥിനി റാലി ശ്രീകണ്‌ഠേശ്വര ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് കല്ലായ് റോഡ് എബിവിപി ഓഫീസിന് സമീപമുള്ള പൊതുസമ്മേളന നഗരിയില്‍ സമാപിച്ചു.
















