Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമിയില്‍ ലക്ഷ്മിവിലാസം കുടുംബ ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 10:36 pm IST
in Kerala

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ പീഡനകഥകള്‍ മറ്റേത് സ്വാശ്രയ കലാലയത്തെയും വെല്ലുന്നതാണ്. കുക്കറി ഷോ അവതാരകയും സിപിഎം നേതാവും എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠപുത്രിയുമായ ലക്ഷ്മി എന്‍.നായര്‍ പ്രിന്‍സിപ്പല്‍ ആയ ലോ അക്കാദമി ലോ കോളേജാണ് വിവാദത്തിലായത്.

വിദ്യാര്‍ത്ഥി പീഡനവും ഭീഷണിയും കടുത്ത ശിക്ഷാ നടപടികളും കൈക്കൊള്ളുന്നതായി പരാതികളുയര്‍ന്നു. സ്വാശ്രയ വിഷയം കത്തിയതോടെ സഹികെട്ട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം രാപ്പകല്‍ സമരത്തിനിറങ്ങിയതോടെ കലാലയം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.

അക്കാദമിയില്‍ മാഡം എന്നുപറഞ്ഞ് കുടുംബഭരണം നടത്തുന്ന ലക്ഷ്മിനായരുടെ പീഡനംമൂലം 21 വിദ്യാര്‍ത്ഥികളാണ് ഇയര്‍ ഔട്ടായത്. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കും ഹാജരും ഭാവിയുമെല്ലാം മാഡത്തിന്റെ കൈയില്‍ ‘ഭദ്ര’മാണ്. ‘മാഡ’ത്തിന് ഇഷ്ടമില്ലാത്തവരാണെങ്കില്‍ അവരുടെ കാര്യം പോക്ക് തന്നെ.

സെമസ്റ്ററില്‍ രണ്ടു തവണ ഇന്റേണലും ഹാജരുമൊക്കെ പ്രസിദ്ധപ്പെടുത്തണമെന്നുണ്ടെങ്കിലും അക്കാദമിയില്‍ വിലപോവില്ല. പരീക്ഷയ്‌ക്ക് തൊട്ടുമുന്‍പ് മാഡത്തെ കണ്ടുവണങ്ങുമ്പോള്‍ കയ്യില്‍ കുറിച്ചിരിക്കുന്ന പേപ്പര്‍ നോക്കി ഹാജരും മാര്‍ക്കും പറയും. ഹാജര്‍ബുക്ക് പരിശോധിക്കണമെന്നാവശ്യപ്പെട്ടാല്‍ അവിടെ തീര്‍ന്നു.

എതിര്‍ക്കുന്നവരെ സിപിഎം ഗുണ്ടകളെ വിട്ട് വിരട്ടുന്നത് പതിവ് ശൈലിയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കോളേജില്‍ മാഡത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ പ്രാദേശിക ഗുണ്ടകള്‍ കലാലയത്തില്‍ കയറി ‘പാചകം’ പഠിപ്പിച്ച ചരിത്രമുണ്ട്. അടുത്തിടെ ഒരു വിദ്യാര്‍ത്ഥി മാഡത്തിന്റെ ഉപദേശം അവഗണിച്ച് കെഎസ്‌യു പ്രവര്‍ത്തനത്തിനിറങ്ങി. ചേര്‍ത്തലക്കാരനായ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. സഖാവിനെ വീട്ടില്‍ക്കയറി ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ‘നിയമ’ങ്ങള്‍ പറഞ്ഞുകൊടുത്തു. വിഷയം പയ്യനെടുത്തു ഫേസ്ബുക്കിലിടുകയും ചെയ്തു.

ഫൈവ് ഇയര്‍ ബികോം എല്‍എല്‍ബി, ബിഎ എല്‍എല്‍ബി, ത്രീ ഇയര്‍ എല്‍എല്‍ബി, എല്‍എല്‍എം, ഈവനിംഗ് എല്‍എല്‍ബി കോഴ്‌സുകളാണ് നടക്കുന്നത്. ബികോം എല്‍എല്‍ബിയില്‍ മാത്രം 50 ശതമാനം മെരിറ്റില്‍ അഡ്മിഷന്‍. ബാക്കി കോളേജ് എന്‍ട്രന്‍സ് നടത്തി നിയമിക്കും. ലിസ്റ്റില്‍ മെരിറ്റിലുള്ള ആദ്യകുറച്ചുപേര്‍ക്ക് അഡ്മിഷന്‍ നല്‍കിയാല്‍ പിന്നെ സ്വന്തം ഇഷ്ടപ്രകാരമാകും നിയമനം. പ്രമുഖ പാര്‍ട്ടി നേതാക്കന്മാര്‍ ആരും ചോദിച്ചാലും ‘മാഡം’ കൈയയച്ചുസഹായിക്കും. ഇടതുസംഘടനയാണെങ്കില്‍ പ്രത്യേകിച്ചും. പ്രമുഖ നേതാക്കന്മാരുടെ മക്കള്‍ക്കോ പ്രമുഖ കുട്ടിനേതാക്കള്‍ക്കോ ഹാജരും പഠനവുമൊന്നുമില്ലെങ്കിലും ഫുള്‍ മാര്‍ക്ക് ലഭിക്കും. പക്ഷേ മാഡത്തിനെതിരെ ശബ്ദിക്കാന്‍ പാടില്ല.

പെണ്‍കുട്ടികളുടെ കാര്യമാണ് കഷ്ടം. അത്യാവശ്യം നന്നായി കാണാന്‍ കൊള്ളാവുന്ന വസ്ത്രധാരണം നടത്തി വരുന്ന പെണ്‍കുട്ടിയെ ചിലപ്പോള്‍ ‘മാഡ’ത്തിന് പിടിക്കില്ല. പിന്നെ ഭീഷണിയായി. നീ ആരെ കാണിക്കാന്‍ അണിഞ്ഞൊരുങ്ങി വരുന്നെന്നാവും. ഏതെങ്കിലും ആണ്‍കുട്ടിയോട് സംസാരിച്ചാല്‍ തീര്‍ന്നു. മാഡം നേരിട്ട് വീട്ടില്‍ വിളിച്ച് ഉപദേശിക്കും. കോളേജ് മുഴുവന്‍ സിസി ടിവി ക്യാമറകളുണ്ട്. പെണ്‍കുട്ടികള്‍ക്കു വേണ്ട സാധനങ്ങളെല്ലാം വേണമെങ്കില്‍ പുരുഷ വാച്ചറന്മാരോട് പറഞ്ഞുവാങ്ങിക്കോണം.

യോഗ്യതയുള്ള അധ്യാപകരുടെ കാര്യം തഥൈവ. ഏറെയും ഗസ്റ്റ് ലക്ചര്‍മാരാണ്. അതും അവിടെ പഠിച്ചിറങ്ങിയ ‘മാഡ’ത്തിനു താല്പര്യമുള്ളവര്‍. അതുകൊണ്ട് ഇഷ്ടമില്ലാത്ത വിദ്യാര്‍ത്ഥിയുടെ റിസള്‍ട്ട് എങ്ങനെ വേണമെങ്കിലും ആയിത്തീരും. കഴിഞ്ഞവര്‍ഷം വരെ മൂട്ട് കോര്‍ട്ടിന്റെ നേതൃത്വം മകനായിരുന്നു. മകന്റെ അധികാരപരിധിക്കെതിരെ കോളേജിലെ ചില പെണ്‍കുട്ടികള്‍ തന്നെ രംഗത്തുവന്നു. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ വീട്ടില്‍ പോകണമെങ്കില്‍ അനുവാദം നല്‍കുന്നത് ഭാവി മരുമകളാണെന്നാണ് സംസാരം. കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഇക്കാര്യം തീരുമാനിക്കുന്നത്.

സെമിനാറുകള്‍ക്കും മൂട്ട് കോര്‍ട്ടുകള്‍ക്കും വിദ്യാര്‍ത്ഥികളില്‍ നിന്ന് പണപ്പിരിവ് യഥേഷ്ടമാണ്. എസ്എഫ്‌ഐ അടക്കമുള്ള സംഘടനകള്‍ക്ക് യഥേഷ്ടം പാര്‍ട്ടി സീറ്റുകള്‍ നല്‍കുന്നതിനാല്‍ ഒരക്ഷരം മിണ്ടില്ല.

കലാലയത്തിന്റെ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് എബിവിപി അടക്കം ചില വിദ്യാര്‍ത്ഥിസംഘടനകള്‍ സംയുക്തമായി സമരം തുടങ്ങിയത്. കോളേജില്‍ രാപ്പകല്‍ സമരം തുടര്‍ന്നതോടെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ പ്രിന്‍സിപ്പല്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

Thiruvananthapuram

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.