Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ പറയും ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 05:15 pm IST
in Varadyam

വാര്‍ത്തകളേക്കാളുപരി വായനക്കാരുടെ മനസ്സില്‍ ഇടംപിടിക്കുക വാര്‍ത്താ ചിത്രങ്ങളാണ്. അത്തരം ചിത്രങ്ങള്‍ക്കുപിന്നിലെ ശ്രമങ്ങള്‍ ഒരുപക്ഷെ എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. കൊച്ചിയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്‌മയായ കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പോര്‍ട്ട് ഫോളിയോ ഇത്തരത്തിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം കൊണ്ടാണ് ശ്രദ്ധേയമായിട്ടുള്ളത്. പത്രത്താളുകളില്‍ ഇടം നേടിയതും അല്ലാത്തതുമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കുക.

ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഇവരുടെ കൂട്ടായ്‌മ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 1997ല്‍ ആണ് ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ ആദ്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്കെല്ലാം ഒന്നിച്ചുകൂടി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യത്തേത്തുടര്‍ന്നാണ് ആ കൂട്ടായ്‌മ കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം ആയി വളരുന്നത്. പിന്നീട് 2003 ലാണ് പ്രദര്‍ശനം നടത്തുന്നത്. തുടര്‍ന്നിങ്ങോട്ട് എല്ലാവര്‍ഷവും മുടങ്ങാതെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രദര്‍ശനം തുടങ്ങുന്ന കാലത്ത് ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം 38 ആയിരുന്നെങ്കില്‍ ഇന്നത് 45 ലെത്തി.

പ്രദര്‍ശനത്തിന്റെ തുടക്കകാലം മുതല്‍ പ്രവര്‍ത്തിച്ച പതിനഞ്ചോളം ഫോട്ടോഗ്രാഫര്‍മാര്‍ ഇപ്പോഴും ഫോറത്തിന്റെ മുമ്പന്തിയില്‍ നില്‍ക്കുന്നു.പല ജീവിതങ്ങളുടേയും തുടര്‍ക്കാഴ്ചകളായി മാറുന്നവയാണ് ഇത്തരം പ്രദര്‍ശനങ്ങള്‍. കാലത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ചിത്രങ്ങളായി മുന്നിലെത്തുന്നു. പോയ വര്‍ഷത്തില്‍ മലയാളികള്‍ ശ്രദ്ധിച്ചതും അല്ലാത്തതുമായ 90 ചിത്രങ്ങളിലൂടെയാണ് ഈ വര്‍ഷത്തെ പ്രദര്‍ശനം കടന്നുപോയത്. ഫ്രെയിമുകളിലൂടെ വാര്‍ത്തയുടെ പൂര്‍ണ്ണത ചോരാതെ അവതരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്നു. അതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടുകളോടുള്ള ചോദ്യചിഹ്നങ്ങളാകുന്നു.

കൊച്ചിയിലെ വിവിധ സാമൂഹിക രാഷ്‌ട്രീയ കൂട്ടായ്‌മകളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന സി.എന്‍. ജയകൃഷ്ണന്റെ പേരില്‍ സംസ്ഥാനതല വാര്‍ത്താചിത്ര പുരസ്‌കാരം ഈ വര്‍ഷം വി.എന്‍ കൃഷ്ണപ്രകാശ് നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2009 മുതലാണ് മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കി വരുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.