Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വിവേക മാര്‍ഗത്തിലൂടെ ഈ ആനന്ദ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 05:07 pm IST
inVaradyam

വഴിയും മാര്‍ഗ്ഗവും ഒന്നല്ല; വഴി സഞ്ചരിക്കാനും മാര്‍ഗ്ഗം സ്വീകരിക്കാനുമാണ്. സഞ്ചാരം മുന്നോട്ടു പോകാനും മാര്‍ഗ്ഗം പുരോഗതിക്കും ഉള്ളതാണ്. ശരിയായ മാര്‍ഗ്ഗം, നേര്‍സഞ്ചാരത്തിന് വഴിയാകും.

നേര്‍വഴിപോയ മഹത്തുക്കളുടെ മാര്‍ഗ്ഗം സ്വീകരിച്ചാല്‍, അവരുടെ ലക്ഷ്യങ്ങള്‍ക്ക് തുടര്‍ച്ചയാകുമെന്നാണല്ലോ അനുഭവം. പക്ഷേ, അവരുടെ മാര്‍ഗ്ഗമോ വഴിയോ പോലും തുടരുന്നവര്‍ കുറവെന്നതാണ് ഇന്നിന്റെ ദുര്‍ഗ്ഗതി.വഴി പിന്തുടരുകയാണ് ആദ്യപടിയെന്ന വിശ്വാസത്തിലാണ് സ്വാമി വിവേകാനന്ദന്റെ കേരളയാത്രാ വഴിയിലൂടെ ഇദ്ദേഹം സഞ്ചരിക്കുന്നത്. ‘വിവേകാനന്ദ സ്മൃതി സന്ദേശയാത്ര’ എന്ന പേരില്‍ അഞ്ചുവര്‍ഷമായി യാത്ര തുടരുന്നു, 2017 ലേത് ആറാമത്തേത്. രാജീവ് ഇരിങ്ങാലക്കുടയാണ് യാത്രികന്‍.

സ്വാമി വിവേകാനന്ദന്‍ ഭാരതപര്യടനത്തിനിടെ 1872 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 24 വരെയാണ് കേരളത്തിലുണ്ടായിരുന്നത്. പാലക്കാട് മുതല്‍ കന്യാകുമാരിവരെ യാത്രചെയ്തു; കഷ്ടിച്ച് ഒരു മാസം, ഇന്നത്തെ കേരളത്തിന്റെ പകുതി പ്രദേശം. അതിനകം കേരളത്തെക്കുറിച്ച് എല്ലാമറിഞ്ഞു; ശക്തിയും ദൗര്‍ബല്യവും, നേട്ടവും കോട്ടവും. പോരായ്‌മകള്‍ക്ക് പരിഹാരങ്ങളും കണ്ടു. ‘ഭ്രാന്താലയ’മെന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞില്ല, പകരം ഭ്രാന്തുമാറ്റാന്‍ ചികിത്സയും നടത്തി. അതുകൊണ്ടാണല്ലോ, ബാരിസ്റ്റര്‍ ജി. പരമേശ്വരന്‍ പിള്ള, തിരുവിതാംകൂറിലെ അവര്‍ണ്ണ ജനതയുടെ അവശതകള്‍ക്ക് പരിഹാരം തേടി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സഹായത്തിനു പോയപ്പോള്‍, സ്വാമി വിവേകാനന്ദന്‍ ശുപാര്‍ശക്കത്തു നല്‍കിയത്.

ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്ന ശിഷ്യ സിസ്റ്റര്‍ നിവേദിതയ്‌ക്ക് സ്വാമി കത്തു കൊടുത്തയച്ചു, ”കേരളത്തിലെ തീയ്യ സമൂഹത്തിന്റെ രക്ഷയ്‌ക്ക് വേണ്ടതു ചെയ്യാന്‍ സഹായിക്കണ”മെന്നായിരുന്നു കത്തില്‍. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തികൊണ്ടും സ്വാമി കേരളത്തിന്റെ സാമൂഹ്യരംഗത്ത് ഇടപെട്ടതിന്റെ ഉജ്ജ്വല ഉദാഹരണം, 121 വര്‍ഷം മുമ്പാണിതെന്ന് ഓര്‍ക്കണം!!

ഗുരു പരമഹംസരില്‍നിന്നും, ബംഗാളിലെ ഭവതാരിണീ ദേവിയില്‍നിന്നും ലഭിച്ച ഉള്‍ക്കരുത്താണ് കന്യാകുമാരിയിലെ കൂറ്റന്‍ കടല്‍ത്തിരകളെ ഭേദിച്ച് ശ്രീപാദ പാറയില്‍ സ്വാമിയെ എത്തിച്ചത്. അവിടെ ചെയ്ത തപസ്സിന്റെ ശക്തിയാണ് ഏഴാം കടലിനുമക്കരെച്ചെന്ന് വിശ്വമനസ്സ് കീഴടക്കാനുള്ള ആത്മശക്തിയും ആത്മീയോജ്ജ്വലതയും നേടിക്കൊടുത്തത്; ഒരു രാഷ്‌ട്രത്തിനെ ഭവദുരിതത്തില്‍നിന്ന് പരംവൈഭവത്തിലേക്ക് വഴിതിരിച്ചത്. ആ വഴിയും മാര്‍ഗ്ഗവും പിന്തുടരുകയാണ്, അനന്തര തലമുറയുടെ കര്‍ത്തവ്യമെന്നതാണ് വിവേകാനന്ദ സ്മൃതി സന്ദേശയാത്ര ഓര്‍മ്മിപ്പിക്കുന്നത്.

രാജീവ് ഇരിങ്ങാലക്കുട ഒറ്റയ്‌ക്കാണ് ഈ വഴിയില്‍ സഞ്ചാരം തുടങ്ങിയത്. വിവേകാനന്ദ മാര്‍ഗ്ഗത്തിലേക്ക് രാജീവ് തിരിയുന്നതും ഒറ്റയ്‌ക്കായിരുന്നു. റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി, കോളെജ് അദ്ധ്യാപകനായി, അതിനപ്പുറം വിവേകാനന്ദ മാര്‍ഗ്ഗമാണ് സ്വന്തം വഴിയെന്ന് തിരിച്ചറിഞ്ഞ രാജീവിന് സ്വാമിയുടെ സന്ദേശമാണ് കര്‍മ്മ മണ്ഡലം.

സ്വാമി കേരളത്തില്‍ വന്നുവെന്ന വര്‍ത്തമാനങ്ങള്‍ക്ക് ആധികാരികത തേടി, ചരിത്ര വസ്തുതകള്‍ കണ്ടെത്തി, രേഖയാക്കിയത് ഇദ്ദേഹത്തിന്റെ പരിശ്രമമാണ്. കേരളത്തിന്റെ ആദ്ധ്യാത്മിക കേന്ദ്രങ്ങളും പാരമ്പര്യവും തേടിയുള്ള എഴുത്തു സഞ്ചാരം രാജീവിന്റെ വലിയ സംഭാവനയാണ്. വര്‍ഷവും നവംബര്‍ 27 നാണ് വിവേകാനന്ദ സ്മൃതി സന്ദേശയാത്ര തുടങ്ങുന്നത്; 1892 ല്‍ ഈ ദിവസമാണ് ഷൊര്‍ണൂരില്‍ നിന്ന് സ്വാമി കേരള പര്യടനം തുടങ്ങിയത്.

കന്യാകുമാരിവരെയുള്ള യാത്ര ഡിസംബര്‍ 24ന് അവിടെയെത്തി, മൂന്നു ദിവസം ‘ത്രിവേണീ സംഗമം’ എന്ന ശിബിരത്തോടെ സമാപിക്കും. സ്വാമി സഞ്ചരിച്ച, തങ്ങിയ സ്ഥലങ്ങളില്‍ യാത്രചെയ്‌തെത്തും. അവിടവിടെ സമാന മനസ്‌കരുമായി ചേര്‍ന്ന് ചെറുപരിപാടികള്‍ നടത്തും.

സ്വാമി യാത്രചെയ്തത് ഏകനായാണ്. പക്ഷേ, ഇന്ന് ഒറ്റയ്‌ക്ക് നേടാവുന്ന ലക്ഷ്യങ്ങള്‍ക്ക് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ഒരു സംഘം ഒപ്പം വേണം. യാത്രയുടെ സങ്കല്‍പ്പം ഉള്‍ക്കൊള്ളുന്ന സംഘടനകള്‍ക്ക് യാത്രയുടെ യഥാര്‍ത്ഥ സന്ദേശം ജനങ്ങളിലെത്തിക്കാനാവും. ഈ പ്രതിവര്‍ഷ സന്ദേശയാത്ര ആചാരം പോലെയാകാതെ ആവേശമായി മാറണമെങ്കില്‍ വലിയൊരു കൂട്ടുചേരല്‍ ഉണ്ടാകണം. അങ്ങനെ ‘ഭ്രാന്താലയ’ത്തെ പുണ്യാലയമാക്കാനുള്ള തീര്‍ത്ഥയാത്രയാക്കി സംരംഭത്തെ മാറ്റാവുന്നതേയുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.