കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ഷം തോറും നല്‍കിവരുന്ന പ്രൊഫസര്‍ ടി.ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരം ഗ്രന്ഥകാരനും ചിന്തകനും വാഗ്മിയുമായ പി.ജനാര്‍ദ്ദനന് സമര്‍പ്പിച്ചു. ചേംമ്പര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണന്‍ പുരസ്‌കാരസമര്‍പ്പണം നടത്തി. പതിനൊന്നായിരത്തി ഒരുനൂറ്റിപ്പതിനൊന്ന് രൂപയും ശ്രീകൃഷ്ണ വിഗ്രഹവും മംഗള പത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം.
കണ്ണൂരിലെ ഈ പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് തന്റെ ഒരു സ്വകാര്യ അഹങ്കാരമാണെന്നും ഒരുകാലത്ത് വിവേകാനന്ദ ജന്മവാര്‍ഷിക പരിപാടികള്‍ നടത്താന്‍ ആരും മുന്നോട്ടു വരാന്‍ തയ്യാറാവാത്ത കണ്ണൂരില്‍ വിവേകാനന്ദ ജയന്തി ദിനത്തില്‍ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന സംഘടനയുടെ പ്രൗഡഗംഭീരമായ സദസ്സില്‍ പങ്കെടുക്കാന്‍ സാധിച്ചു എന്നതാണ് അതെന്ന് ഉപഹാരസമര്‍പ്പണം നടത്തിക്കൊണ്ട് നാരായണന്‍ജി പറഞ്ഞു. സംഘപ്രസ്ഥാനങ്ങള്‍ക്ക് കണ്ണൂരിലുണ്ടായ മുന്നേറ്റമാണ് ഇത് ചൂണ്ടക്കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിന്മയാ മിഷന്‍ കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം കെ.സി.വിനയരാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്ത സംഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, തപസ്യ ജില്ലാ അധ്യക്ഷന്‍ പ്രൊഫസര്‍ കൂമുള്ളി ശിവരാമന്‍, എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, ബാലഗോപാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാവ് പി.ജനാര്‍ദ്ദനന്‍ മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും കെ.എസ്.സനല്‍കുമാര്‍ നന്ദിയും പറഞ്ഞു. എ.ദാമോദരന്‍, എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, കെ.പി.രാജീവന്‍, പി.ടി.രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















