തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ പുതിയ സ്ഥാപനമായ കിഫ്‌ബിലും വിജിലന്‍സ് പരിശോധന. നിരവധി രേഖകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞദിവസം വൈകുന്നേരമാണ് വിജിലന്‍സ് സംഘം കിഫ്ബ് ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.
ചില വിവരശേഖരണങ്ങളുടെ ഭാഗമായാണ് രേഖകള്‍ പിടിച്ചെടുത്തതെന്ന് വിജിലന്‍സ് സംഘം കിഫ്ബ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നല്‍ കിഫ്ബിനെതിരെ വിജിലന്‍സ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് മുഖ്യമന്ത്രി ചെയര്‍മാനായി കിഫ്ബ് എന്ന സ്ഥാപനം രൂപീകരിച്ചത്.
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായാണ് കിഫ്ബ് രൂപീകരിച്ചത്. മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയാണ് ഇതിന്റെ ഉപദേശക ചെയര്‍മാന്‍. റിസര്‍വ്വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉഷാ തൊറാട്ട്, നബാര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരാണ് അംഗങ്ങള്‍.
















