ന്യൂദല്‍ഹി: ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പെട്രോള്‍ പമ്പുകളില്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും പമ്പുടമകളും ഉപഭോക്താക്കളും സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സര്‍വ്വീസ് ചാര്‍ജ്ജ് അടക്കേണ്ടി വരുന്നതിനാല്‍ തങ്ങള്‍ ഇനി കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പുടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ഇടപെട്ടതിനെത്തുടര്‍ പമ്പുടമകള്‍ ഇന്നലെ തീരുമാനം മാറ്റി.
ഉപഭോക്താക്കളോ പമ്പുടമകളോ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ട. ബാങ്കുകളും പെട്രോളിയം കമ്പനികളും തമ്മില്‍ ആരാണ് ഈ ചാര്‍ജ്ജ് വഹിക്കേണ്ടത് എന്നതില്‍ ചര്‍ച്ച നടത്തിവരികയുമാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചെറുകിട വില്പ്പന കേന്ദ്രങ്ങളായ പമ്പുകള്‍ കമ്മീഷന്‍ ഏജന്റുമാര്‍ മാത്രമാണ്.അവര്‍ക്കു മേല്‍ സര്‍വ്വീസ് ചാര്‍ജ്ജ് വച്ചുകെട്ടില്ല. ഡിജിറ്റലായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഒരുതരത്തിലുള്ള സര്‍വ്വീസ് ചാര്‍ജ്ജും അടയ്‌ക്കേണ്ടവരില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം. ഇതിനു പുറമേ ഡിജിറ്റല്‍ ഇടപാടാണെങ്കില്‍ പെട്രോളിനും ഡീസലിനും 0.75 ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കുന്നതും തുടരും. മന്ത്രി പറഞ്ഞു.
പിഒഎസ് യന്ത്രങ്ങള്‍ വഴി ഡിജിറ്റലായി ഇടപാട് നടത്തുമ്പോള്‍ ആര്‍ബിഐ ചട്ട പ്രകാരം ഒരു ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം. ഇത് ആരു വഹിക്കുമെന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മന്ത്രി പറഞ്ഞു. കാര്‍ഡുകള്‍ ഇനി സ്വീകരിക്കില്ലെന്നായിരുന്നു പമ്പുടമകളുടെ തീരുമാനം. അതു കഴിഞ്ഞ് ഈ മാസം 13 വരെ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ജനുവരിത 13 കഴിഞ്ഞും കാര്‍ഡുകള്‍ സ്വീകരിക്കും. കേന്ദ്രമന്ത്രി പറഞ്ഞു.
നികുതി വരുമാനത്തില്‍ വന്‍ വര്‍ദ്ധന
മുംബൈ: ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള എട്ടു മാസത്തില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 12 ശതമാനവും പരോക്ഷ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ദ്ധനയും ഉണ്ടായതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാലത്ത് പ്രത്യക്ഷ നികുതിയായി 5.53 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 65.3 ശതമാനം നേട്ടമാണ് കൈവരിച്ചത്. സേവന നികുതിയില്‍ 23.9 ശതമാനമാണ് വളര്‍ന്നത്. എക്‌സൈസ് തീരുവയില്‍ 31.6 ശതമാനം വര്‍ദ്ധിച്ചു. 6.30ലക്ഷം കോടി രൂപയാണ് പരോക്ഷ നികുതിയിനത്തില്‍ ലഭിച്ചത്. ബജറ്റ് അടങ്കലിന്റെ 81ശതമാനമാണിത്.
നവംബര്‍ എട്ടിന് ശേഷം വന്‍തോതില്‍ അവസരം നഷ്ടപ്പെട്ടതായി വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഡിസംബറില്‍ മാത്രം ഉത്പാദന മേഖലയില്‍ 43 ശതമാനം വര്‍ദ്ധനയുണ്ടായി.
എക്‌സൈസ് നികുതിയിനത്തില്‍ 31.6 ശതമാനം വര്‍ദ്ധനയുണ്ടായി. അതായത് 36,000 കോടി രൂപ പിരിച്ചെടുക്കാനായി. സേവനനികുതിയിനത്തില്‍ 23,000 കോടിയും ലഭിച്ചു. മിക്ക സംസ്ഥാനങ്ങളിലും മൂല്യവര്‍ദ്ധിത നികുതിയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
















