തൃശൂര്‍: കേരളത്തില്‍ ദേശീയതയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്നതരത്തില്‍ വലിയ ചേരിതിരിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് കവിയും നിരൂപകനുമായ കല്ലറ അജയന്‍. ദേശീയത സങ്കുചിത ചിന്തയാണെന്ന് പ്രചരിപ്പിച്ചവരെല്ലാം അനിവാര്യമായ സന്ദര്‍ഭത്തില്‍ സ്വന്തം നാടിനുവേണ്ടി നിലകൊള്ളുകയാണ് ചെയ്തത്.
ഇത് തിരിച്ചറിയാതെയാണ് ചിലര്‍ ഇവിടെ ദേശീയതക്കെതിരെ സംസാരിക്കുന്നതാണ് പുരോഗമനമെന്ന് കരുതുന്നത്. മാവോസേതൂങ് പോലും മാര്‍ക്‌സിനേക്കാള്‍ കൂടുതല്‍ വിശ്വസിച്ചത് ലാവോസേയുടേയും കണ്‍ഫ്യൂഷസിന്റേയും സിദ്ധാന്തങ്ങളെയായിരുന്നു. തപസ്യ തൃശൂരില്‍ സംഘടിപ്പിച്ച വിചാരസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അജയന്‍.
എഴുത്തുകാരില്‍ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത് ശരിയല്ല. ബഹുഭൂരിപക്ഷം എഴുത്തുകാരും രാജാക്കന്മാര്‍ക്കൊപ്പം നില്‍ക്കുന്നവരാണ്. എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ മാത്രമാണ് അവരുടെ താല്പര്യം. സാമ്പത്തിക പരിഷ്‌കരണ നടപടികളെക്കുറിച്ച് എംടി വാസുദേവന്‍ നായര്‍ പറഞ്ഞത് വലിയ വിവാദമാക്കേണ്ട കാര്യമില്ല. സാമ്പത്തിക ശാസ്ത്രത്തില്‍ പരിമിതമായ അറിവ് മാത്രമുള്ളയാളാണ് എംടി. അതേസമയം എംടിയെ ഒരു ഉപകരണമാക്കിമാറ്റി തങ്ങളുടെ മുന്നില്‍ പിടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇത് എല്ലാവരും തിരിച്ചറിയണം.
അജയന്‍ചൂണ്ടിക്കാട്ടി. എംടിയോട് ഒരുകാലത്തും ഇടതുപക്ഷത്തിന് ആത്മാര്‍ത്ഥമായ സ്‌നേഹവും കരുതലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കാണിക്കുന്നത് കള്‍ച്ചറല്‍ ഗിമ്മിക്ക് മാത്രമാണ്. സാഹിത്യകാരന്മാര്‍ക്ക് എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാനുള്ള കഴിവുണ്ടെന്ന ധാരണ മൂഢത്വമാണ്. എംടിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മറുപക്ഷത്തിന് അദ്ദേഹത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഇത് രണ്ടും നിലനില്‍ക്കണം. കല്ലറ അജയന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ കുമാര്‍ ചെല്ലപ്പന്‍ വിചാരസഭ ഉദ്ഘാടനം ചെയ്തു. വി. ശ്രീനിവാസന്‍, സി.സി. സുരേഷ് എന്നിവരും പ്രസംഗിച്ചു. കാവ്യസന്ധ്യയും അരങ്ങേറി.
















